
തിരുവനന്തപുരം: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു. വി എസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വി എസിനെ പരിചരിക്കാനെത്തുന്ന നഴ്സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് വി എസിനും കോവിഡ് സ്ഥിരീകരിച്ചത്.
മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാലാണ് വിദഗ്ധ പരിചരണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കുറച്ചുനാളുകളായി പൊതുപരിപാടികള്‍ ഒഴിവാക്കിയും സന്ദര്‍ശകരെ അനുവദിക്കാതേയും കഴിയുകയായിരുന്നു വി എസ്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..