KERALANEWSUncategorized

നിയമസഭയെയും നേമത്തെ ജനങ്ങളെയും അവഹേളിച്ച വിദ്യാഭ്യാസമന്ത്രി; വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് ജവഹർ ബാൽ മഞ്ചിന്റെ സായാഹ്ന ധർണ്ണ

തിരുവനന്തപുരം: ജവഹർ ബാൽ മഞ്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയെയും നേമത്തെ ജനങ്ങളെയും അവഹേളിച്ച വിദ്യാഭ്യാസമന്ത്രിക്കെതിരെ കോടതി പരാമർശം ഉണ്ടായിട്ടു പോലും രാജി വയ്ക്കാൻ തയ്യാറാകാത്തതിൽ പ്രധിഷേധിച്ചു സായാഹ്ന ധർണ നടത്തി. ജവഹർബാൽ മഞ്ച് സംസ്ഥാന ചെയർമാൻ ഡോ.ജി.വി. ഹരിയുടെ അധ്യക്ഷതയിൽ നടന്ന ധർണ്ണ നിയുക്ത തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്‌ പാലോട് രവി ഉത്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്‌ തമലം കൃഷ്ണൻകുട്ടി. ജവർ ബാൽമഞ്ച് ജില്ലാ വൈസ് ചെയർമാൻ രാജജിനഗർ മഹേഷ്‌ ,തിരുമല മണ്ഡലം പ്രസിഡന്റ്‌ ജയമോഹനൻ,വി. മോഹനൻതമ്പി , ലേഖ,ജയശ്രീ ,വടകര രവീന്ദ്രൻ,സുരേഷ്,സജി,സൂരജ് ,മോഹൻലാൽ.ബിജു ,വിജയൻ വിജോദ് എന്നിവർ നേതൃത്വംനൽകി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close