NEWS

‘വാക്‌സിൻ എടുക്കാത്ത അധ്യാപകർ ശാസ്ത്രീയമായി ബോധ്യപ്പെടുത്തണം’; സ്കൂളുകളിൽ മാർഗ രേഖയുടെ ലംഘനം ഒരിക്കലും അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി; കുട്ടികളുടെ ആരോഗ്യ സുരക്ഷയാണ് സർക്കാരിന് മുഖ്യമെന്നും വി ശിവൻകുട്ടി

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ എടുക്കാത്ത അധ്യാപകർ അത് ശാസ്ത്രീയമായി ബോധ്യപ്പെടുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിൽ മാർഗ രേഖയുടെ ലംഘനം ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യ സുരക്ഷയാണ് സർക്കാരിന് മുഖ്യമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ പ്രശ്നങ്ങൾ മൂലം വാക്സിൻ എടുക്കാൻ കഴിയാത്ത അധ്യാപക, അനധ്യാപക ജീവനക്കാരുണ്ടെങ്കിൽ അക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെടുത്തണമെന്ന്​ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യതമാക്കിയത്. കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപക – അനധ്യാപകർ സ്കൂളിൽ വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ല. വാക്സിൻ എടുക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ, ഇത് സമൂഹത്തിന്റെ ആകെ ബാധ്യത ആകരുതെന്നും മന്ത്രി വ്യക്​തമാക്കി.

കുട്ടികളുടെ ആരോഗ്യ സുരക്ഷയാണ് സർക്കാരിന് മുഖ്യം. ഇത് മുൻനിർത്തിയാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ സർക്കാർ പുറത്തിറക്കിയത്. സ്കൂളുകളിൽ മാർഗരേഖയുടെ ലംഘനം ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മഹാമാരിക്കാലത്ത് സമൂഹത്തിന്റെ ആകെയുള്ള സുരക്ഷയാണ് പ്രധാനം. കോവിഡിന്റെ വകഭേദങ്ങൾ കാര്യങ്ങൾ സങ്കീർണമാക്കുകയാണ്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങളോട് ചേർന്ന് നിൽക്കാൻ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മതപരവും ആരോഗ്യപരവുമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകര്‍ വാക്‌സിനെടുക്കാന്‍ വിമുഖത കാണിക്കുന്നത്. സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളുടെയും സമൂഹത്തിൻെറയും സുരക്ഷ മാനിച്ച് വാക്‌സിനെടുക്കാന്‍ ഈ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയത്. വാക്‌സിനെടുക്കാത്ത അധ്യാപകര്‍ സ്‌കൂളില്‍ വരേണ്ടെന്നും വീട്ടില്‍ ഇരുന്നാല്‍ മതിയെന്നും നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

ന​വം​ബ​ർ ഒ​ന്നി​ന്​ സ്​​കൂ​ൾ തു​റ​ക്കു​ന്ന​തിന്റെ തൊ​ട്ടു​മു​മ്പാ​യി ന​ട​ത്തി​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ൽ 2282 അ​ധ്യാ​പ​ക​രും 327 അ​ന​ധ്യാ​പ​ക​രും വാ​ക്​​സി​ൻ എടുത്തില്ലെന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ട്​ പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​യ്യാ​യി​ര​ത്തോ​ളം പേ​രുണ്ടെ​ന്നാ​ണ്​ സൂ​ച​ന.സ്​​കൂ​ൾ പ്ര​വ​ർ​ത്ത​ന​സ​മ​യം ഡി​സം​ബ​ർ ര​ണ്ടാം വാരം വൈ​കു​ന്നേ​രം വ​രെ​യാ​ക്കാ​ൻ തീ​രു​മാ​നിച്ച സാ​ഹ​ച​ര്യ​ത്തി​ലാണ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക്​ നീ​ക്കം തു​ട​ങ്ങി​യ​ത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close