MoviesNEWSUncategorized

എപ്പോഴാണ് തിരിച്ച് വരിക ? ചോദ്യങ്ങൾക്ക് വിരാമമിട്ട് മലയാള സിനിമയുടെ ആക്ഷൻ റാണി; വാണി വിശ്വനാഥ് തിരിച്ചെത്തുന്നു; ബാബുരാജിന്‍റെ നായികയായി ക്രൈം ത്രില്ലര്‍ ചിത്രത്തില്‍

എപ്പോഴാണ് തിരിച്ച് വരിക എന്ന ചോദ്യങ്ങൾക്ക് വിരാമമിട്ട് മലയാള സിനിമയുടെ ആക്ഷൻ റാണി വാണി വിശ്വനാഥ് വീണ്ടും സിനിമയിൽ സജീവമാകുന്നു. ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ക്യാമറയ്ക്കു മുന്നിലേക്ക് മലയാളികളുടെ പ്രിയതാരം വാണി വിശ്വനാഥ് വീണ്ടും നായികയായി എത്തുന്നത്. താൻ വീണ്ടും അഭിനയിക്കുകയാണെന്ന സന്തോഷം പങ്കുവെച്ച് താരം തന്നെയാണ് രംഗത്ത് എത്തിയിരിക്കുന്നത്. 2014ൽ പുറത്തിറങ്ങിയ ‘മാന്നാർ മത്തായി സ്‍പീക്കിംഗ് 2’ എന്ന ചിത്രത്തിലെ അതിഥിവേഷത്തിനു ശേഷം വാണി സിനിമയിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു.

നായികയായുള്ള തിരിച്ചുവരവ് ചിത്രത്തിലെ നായകൻ ഭർത്താവ് ബാബുരാജ് തന്നെയാണ്. സ്ഥിരം ക്ലിഷേ സ്ത്രീകഥാപാത്രങ്ങൾക്ക് മാറ്റം വരുത്തി ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചും ഗുണ്ടകളെ ഇടിച്ചു വീഴ്ത്തിയും മലയാളികളുടെ മനം കവർന്ന വ്യക്തിത്വമാണ് വാണി വിശ്വനാഥൻ്റെത്. ഒരു കാലത്ത് മലയാളത്തിന്റെ സജീവസാന്നിധ്യമായിരുന്ന താരം പിന്നീട് നടൻ ബാബുരാജുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം കുടുംബിനിയായി മാത്രം ഒതുങ്ങുകയായിരുന്നു.

സോഷ്യൽ മീഡിയായിൽ പോലും സജീവമല്ലാത്ത താരത്തെ വല്ലപ്പോഴും ബാബുരാജ് പങ്കുവെയ്ക്കുന്ന ചിത്രങ്ങളിലൂടെയാണ് ആരാധകർ കാണുന്നത്. എന്നാലിപ്പോൾ ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയുമായാണ് താര കുടുംബം എത്തിയിരിക്കുന്നത്. ഒരു നല്ല കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കു മുന്നിലേക്കെത്താൻ ഏറെ സന്തോഷമുണ്ടെന്ന് വാണി വിശ്വനാഥ് വേദിയിൽ പറഞ്ഞു- “വീണ്ടും എൻറെ മലയാളി പ്രേക്ഷകരെ കാണാൻ പോകുന്നു എന്നതിൽ വളരെ സന്തോഷമുണ്ട്. അത് നല്ലൊരു കഥാപാത്രത്തിലൂടെയാവുന്നതിൽ അതിലേറെ സന്തോഷം. നല്ലൊരു കഥാപാത്രത്തിനുവേണ്ടി വാണിച്ചേച്ചി കാത്തിരിക്കുകയായിരുന്നോ എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. തീർച്ഛയായിട്ടും അല്ല. എൻറേതായ ചില കാര്യങ്ങൾക്കുവേണ്ടി ഞാൻ സിനിമ മാറ്റിവച്ചു എന്നേയുള്ളൂ.

തിരിച്ചുവരുമ്പോൾ അത് നല്ലൊരു കഥാപാത്രത്തിലൂടെയായി എന്നത് നിമിത്തം മാത്രം. ഞാൻ ത്രില്ലർ, ക്രൈം പടങ്ങളുടെ വലിയൊരു ആരാധികയാണ്. ഈ സിനിമയുടെ ത്രെഡ് എനിക്ക് വളരെ ഇഷ്‍ടപ്പെട്ടു. അങ്ങനെ ഇത് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. മാന്നാർ മത്തായിക്കുശേഷം നിങ്ങൾ എനിക്കു തന്ന പിന്തുണയും പ്രോത്സാഹനവും ചെറുതല്ല. അത് എന്നും ഉണ്ടായിരിക്കണം. റിയലിസ്റ്റിക് ആയ പടങ്ങൾ മാത്രം കാണുന്ന മലയാളി പ്രക്ഷകരുടെയിടയിൽ കുറച്ച് റിയലിസ്റ്റിക് അല്ലാത്ത കഥാപാത്രങ്ങൾ ചെയ്‍ത് കയ്യടി വാങ്ങിയിട്ടുള്ളവളാണ്. അതുപോലെയുള്ള പിന്തുണ എപ്പോഴും ഉണ്ടായിരിക്കുക”, വാണി പറഞ്ഞുനിർത്തി.

നടനും ഭർത്താവുമായ ബാബുരാജിന്റെ നായികയായാണ് താരം തിരിച്ച് എത്തുന്നത്. ദി ക്രിമിനൽ ലോയർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് വാണിയുടെ തിരിച്ചുവരവ് ലോകത്തെയറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന ചിത്രത്തിന്റെ ടെെറ്റിൽ ലോഞ്ചിൽ വാണിയും പങ്കെടുത്തിരുന്നു. നവാഗതനായ ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് ഉമേഷ് മോഹനനാണ്. ദി ക്രിമിനൽ ലോയർ എന്ന ചിത്രത്തിന്റെ പോസ്റ്റർ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ബാബുരാജ് കുറിച്ചതിങ്ങനെയാണ് എന്റെ തുടങ്ങാനിരിക്കുന്ന അടുത്ത സിനിമയാണിത് വാണിയും ഉണ്ട് കൂടെ… എല്ലാവരും കൂടെ ഉണ്ടാകണം പോസ്റ്റിന് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് താര കുടുംബത്തിന് കിട്ടുന്നത്. 2014 ൽ സിനിമ വിട്ട വാണി തിരികെ സിനിമയിൽ സജീവനാരുന്നതും കാത്ത് ഇരിക്കുകയാണിപ്പോൾ ആരാധകർ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close