Breaking NewsKERALANEWSTop News

ഈ വർഷത്തെ വയലാർ അവാർഡ് ബെന്യാമിന്; പുരസ്‌കാരം നേടിയത് ‘മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ’

സാഹിത്യ രംഗത്തെ മികച്ച നോവലിനുള്ള വയലാർ അവാർഡ് പ്രഖ്യാപിച്ചു. മലയാള സാഹിത്യകാരൻ ബെന്യാമിനാണ് നാല്പത്തിയഞ്ചാമത് വയലാർ അവാർഡ് നേടിയത്. മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്.

ആത്മാംശം നിറഞ്ഞ നോവലിനാണ് പുരസ്‌കാരം ലഭിച്ചതെന്ന് പുരസ്‌കാരനേട്ടത്തിന് ശേഷം ബെന്യാമിൻ പ്രതികരിച്ചു. പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ ബെന്യാമിൻ. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ എന്നാണ്. പ്രവാസിയായ ഇദ്ദേഹം ബഹ്‌റൈനിലാണ്‌ താമസിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനടയാണ് സ്വദേശം. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്ന ഇദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ജെസിബി പുരസ്‌കാരം, പദ്മപ്രഭ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ‘’ആടു ജീവിതം’‘ എന്ന നോവലിനാണ് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.

മഞ്ഞവെയിൽ മരണങ്ങൾ, മുല്ലപ്പൂ നിറമുള്ള പകലുകൾ, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ, അൽ – അറേബ്യൻ നോവൽ ഫാക്‌ടറി, അബീശഗിൻ എന്നിവ ബെന്യാമിന്റെ മറ്റ് പ്രധാന കൃതികളാണ്. യുത്തനേസിയ, പെൺ‌മാറാട്ടം, ഇ.എം.എസും പെൺകുട്ടിയും, മനുഷ്യൻ എന്ന സഹജീവി എന്നിവ കഥാസമാഹാരങ്ങളാണ്. ഒരുപാട് കുറിപ്പുകളും ലേഖനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.

മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് വയലാർ പുരസ്കാരം. മലയാളത്തിലെ ഒരു കവിയായിരുന്ന വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്. എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന സമിതി നിർദ്ദേശിക്കുന്ന കൃതികളിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാണ് വയലാർ അവാ‍ർഡ് നിശ്ചയിക്കുന്നത്. സർഗസാഹിത്യത്തിനുള്ള ഈ അവാർഡ് ആദ്യമായി 1977നാണ് നൽകിയത്. എല്ലാ വർഷവും ഒക്ടോബർ 27 അവാർഡ് നൽകുന്നത്. ഒരു ലക്ഷം രൂപ സമ്മാനത്തുകയും, കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്‌കാരമാണ് ലഭിക്കുന്നത്. 2014 വരെ 25000 രൂപയായിരുന്നു സമ്മാനത്തുക.


എഴാച്ചേരി രാമചന്ദ്രന്റെ ഒരു വിർജീനിയൻ വെയിൽകാലം എന്ന പുസ്‌തകത്തിനായിരുന്നു കഴിഞ്ഞ വർഷത്തെ വയലാർ പുരസ്‌കാരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close