Breaking NewsKERALANEWSTop News

‘ഞാനും ഒരമ്മയാണ്’; നിരാഹാര സമരം തുടങ്ങാനിരിക്കെ അനുപമയെ നേരിട്ട് വിളിച്ച് ആരോഗ്യമന്ത്രി; വീഴ്ചകളിൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി

തിരുവനന്തപുരം : കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ. അനുപമയെ മന്ത്രി വീണ ജോർജ് നേരിട്ട് വിളിച്ച് സംസാരിച്ചു. പോലീസിലും വനിതാ കമ്മീഷനിലും പോലീസിലും വനിതാ കമ്മീഷനിലും പ്രതീക്ഷ ഇല്ലെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിന് മുമ്പിൽ ഇന്ന് മുതൽ സമരം തുടങ്ങാനിരിക്കെയാണ് മന്ത്രി നേരിട്ട് ഇടപെട്ടത്. ഞാനും ഒരമ്മയാണെന്നും എനിക്ക് കാര്യങ്ങൾ മനസ്സിലാകുമെന്നും മന്ത്രി പറഞ്ഞു. വീഴ്ചകളിൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും അനുപമ പറഞ്ഞു.

മകളെ തിരിച്ചുകിട്ടാനായി ഇന്ന് സെക്രട്ടറിയേറ്റിന്റെ മുമ്പിൽ നിരാഹാര സമരമിരിക്കുമെന്ന് അനുപമ വ്യക്തമാക്കിയിരുന്നു. ഇതിനു മുൻപായാണ് മന്ത്രിയുടെ ഇടപെടൽ. ഇന്ന് മുതൽ ആരംഭിക്കുന്ന സമരം കുഞ്ഞിനെ തിരികെ ലഭിക്കുന്നത് വരെ തുടരുമെന്നാണ് അനുപമ പറഞ്ഞിരിക്കുന്നത്. പോലീസിലും വനിതാ കമ്മീഷനിലും പ്രതീക്ഷ ഇല്ലെന്ന് ആരോപിച്ചാണ് ആരോപിച്ചാണ് പരാതിക്കാരിയായ അനുപമയും ഭർത്താവ് അജിത്തും സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം തുടങ്ങുന്നത്.

കുഞ്ഞിനെ അമ്മയിൽ രക്ഷിതാക്കൾ വേർപെടുത്തിയ സംഭവത്തിൽ വകുപ്പ് തല അന്വേഷണം ആരംഭിച്ചതായി ആരോഗ്യ – വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. അന്വേഷണ ചുമതല വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ്. അമ്മയ്ക്ക് കുഞ്ഞിനെ നൽകുകയാണ് അഭികാമ്യമെന്നും അത് സാധ്യമാക്കുന്നതിനാണ് പ്രാധാന്യമെന്നും മന്ത്രി വ്യക്തമാക്കി.

ഇനി കോടതിയിലൂടെ മാത്രമേ കുട്ടിയെ തിരിച്ചു നൽകൂവെന്നാണ് മനസിലാകുന്നതെന്നും അമ്മയ്ക്ക് നീതി കിട്ടാൻ വേണ്ട നിലപാട് സ്വീകരിക്കുമെന്നും വീണാ ജോ‍ർജ്ജ് വ്യക്തമാക്കി. അനുപമ പറയുന്ന കാലയളവിൽ രണ്ട് കുട്ടികളെ ലഭിച്ചുവെന്നത് മന്ത്രിയും സ്ഥിരീകരിക്കുന്നു. ഇതിൽ ഒരാളുടെ ഡിഎൻഎ പരിശോധിച്ചപ്പോൾ അത് പരാതിക്കാരിയുടെ കുട്ടിയല്ലെന്ന് തെളിഞ്ഞതാണ്. സിഡബ്ല്യൂസി ചെയർപേഴ്സന്റെ നിലപാട് മന്ത്രി തള്ളി. പരാതി എഴുതി നൽകണമെന്നില്ലെന്ന് വീണ ജോർജ് വ്യക്തമാക്കി. സ്ത്രീകളുടെ വിഷയത്തിൽ വാട്സ് ആപ് സന്ദേശം ആണെങ്കിൽ പോലും പരാതി സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close