INDIANEWS

മഹാരാഷ്ട്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; മൂന്ന് മരണം, 6 പേർക്ക് പരിക്ക്

മുംബൈ : മഹാരാഷ്ട്രയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. 6 പേർക്ക് പരുക്ക്. പൂനെ-മുംബൈ എക്സ്പ്രസ് ഹൈവേയിൽ ഏഴ് വാഹനങ്ങൾ പരസ്പരം ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.

പുലർച്ചെ 5:30 ഓടെയാണ് ചിക്കൻ കയറ്റിയ ട്രക്ക് പിന്നിൽ നിന്ന് ഇടിക്കുകയും പിന്നീട് മറ്റ് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയും ചെയ്തത്. അതേസമയം, രക്ഷാ ഏജൻസികൾ ഉടൻ സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് പ്രാഥമിക ചികിത്സയ്ക്കായി മാറ്റി. സംഭവത്തിൽ അപകട കാരണം വ്യക്തമല്ലെങ്കിലും ഡ്രൈവർ ഉറങ്ങിയതാവാം എന്നാണ് നിഗമനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close