NEWSSPORTS

വിനൂ മങ്കാദ് ട്രോഫി; രാജസ്ഥാനോട്‌ 83 റൺസിന്റെ തോൽവി; പ്രീക്വാർട്ടറിൽ പുറത്തായി കേരളം

അഹമ്മദാബാദ് : വിനൂ മങ്കാദ് ട്രോഫി അണ്ടർ 19 ഏകദിന ക്രിക്കറ്റ് പ്രീക്വാർട്ടറിൽ രാജസ്ഥാനോട്‌ 83 റൺസിന്‌ തോറ്റ് കേരളം പുറത്തായി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 9 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് നേടി. രാജസ്ഥാന് വേണ്ടി എൻ. എച്ച്. സച്‌ദേവ് 61 പന്തിൽ 59
റൺസ് നേടി. രോഹൻ വിജയ് രാജ്ഭർ(44), ധരംവീർ സൈനി(35), നായകൻ പി. എം. സിംഗ് റാത്തോർ പുറത്താകാതെ 42 റൺസ് നേടി. കേരളത്തിന് വേണ്ടി ഷോൺ റോജർ 30 റൺസ് വിട്ടുകൊടുത്തു മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 42.2 ഓവറിൽ 155 റൺസിന്‌ എല്ലാവരും പുറത്തായി. കേരളത്തിന് വേണ്ടി ഷോൺ റോജർ 97 പന്തിൽ നിന്ന് 76 റൺസ് നേടി. നായകൻ വരുൺ നായനാർ 68 പന്തിൽ 27 റൺസ് നേടി റണ്ണൗട്ട് ആയി. മൂന്നാം വിക്കറ്റിൽ ഇരുവരും 98 റൺസ് നേടി. അവസാന 12 റൺസ് നേടുന്നതിനിടയിൽ കേരളത്തിന് 6 വിക്കറ്റുകൾ നഷ്ടമായി. രാജസ്ഥാന് വേണ്ടി സലായുദ്ധീൻ 22 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close