Breaking NewsKERALANEWSTop News

ദിലീപ് പ്രതിയായ ഗൂഢാലോചന കേസിലെ വിഐപിയെ തിരിച്ചറിഞ്ഞു; വിഐപി കോട്ടയം സ്വദേശിയെന്ന് സൂചന; സ്ഥിരീകരിക്കാൻ ശബ്ദ പരിശോധന നടത്തും

കോട്ടയം: ദിലീപ് പ്രതിയായ ഗൂഢാലോചന കേസിലെ വിഐപിയെ തിരിച്ചറിഞ്ഞു. കേസിലെ ആറാം പ്രതിയായ വി ഐ പി യെ കേസിലെ സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു. ഇത് സ്ഥിരീകരിക്കാൻ ശബ്ദ സാമ്പിൾ പരിശോധിക്കും. ദൃശ്യങ്ങൾ കൈമാറിയത് വ്യവസായി എന്നായിരുന്നു വെളിപ്പടുത്തൽ.

2017 നവംബർ 15ന് ദിലീപിന്റെ വീട്ടിലെത്തി എന്നു പറയുന്നയാൾ ദിലീപിന്റെ അടുത്ത സുഹൃത്തായ വ്യവസായിയെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇയാൾ വരുമ്പോൾ അവിടെയുണ്ടായിരുന്ന കുട്ടി ശരത് അങ്കിൾ വന്നു എന്നും കാവ്യ ഇക്ക എന്നു വിളിച്ചെന്നുമാണ് മൊഴിയിലുള്ളത്.

ശരത് അങ്കിൾ കുട്ടിക്ക് മാറിയതാണ് എന്നായിരുന്നു സംശയിച്ചതെങ്കിലും അത് അല്ലെന്നാണ് വ്യക്തമാകുന്നത് എന്നാണ് വിവരം. നടൻ ദിലീപിന് ദൃശ്യങ്ങൾ നൽകയതിന്റെ അടുത്ത ദിവസം ഇയാൾ വിമാന യാത്ര നടത്തിയെന്നും സംവിധായകന്റെ മൊഴിയിലുണ്ട്. ഈ യാത്രയുടെ വിവരങ്ങൾ കൂടി ശേഖരിച്ച ശേഷമാണ് വിഐപിയെ തിരിച്ചറിഞ്ഞിക്കുന്നത് എന്നാണ് വിവരം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close