NEWSTrendingviralWORLD

ഒരു നിമിഷം കൂടി ക്ഷമിച്ചിരുന്നെങ്കിൽ..; ട്രെയിൻ കടന്നുപോകുന്നതിന്റെ തൊട്ടുമുൻപ് കാറുമായി പാളം കടക്കാൻ ശ്രമം; അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട യുവാവിന്റെ വീഡിയോ വൈറലാകുന്നു

അശ്രദ്ധ മാത്രമല്ല ക്ഷമയില്ലായ്മയും അപകടങ്ങൾ വരുത്തിവെക്കുമെന്ന് വീണ്ടും മനസ്സിലാക്കി തരുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ലെവൽ ക്രോസ് കടക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ഏതൊരു കൊച്ചു കുട്ടിക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ട്രെയിൻ കടന്നുപോകാനായി ലെവൽ ക്രോസ് അടച്ചുകഴിഞ്ഞും ക്ഷമയില്ലാതെ കടന്നു പോകണമെന്ന് ഒരാൾ വിചാരിച്ചാലോ.

ഇത്തരത്തിൽ ലെവൽ ക്രോസിൽ സിഗ്​നൽ വീണിട്ടും ക്ഷമയില്ലാതെ വാഹനവുമായി കടന്നുപോകാൻ ശ്രമിക്കുന്നയാൾക്ക്​ സംഭവിക്കുന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ്​ ഇപ്പോൾ വൈറലായിട്ടുള്ളത്. സെർബിയയിലെ ബെൽഗ്രേഡിലാണ്​ സംഭവം. ഒക്​ടോബർ നാലിലെയാണ് സി.സി.ടി.വി​ ദൃശ്യങ്ങൾ. കാറുമായി ലെവൽ ക്രോസിന്​ സമീ​പമെത്തുമ്പോൾ ട്രെയിൻ കടന്നുപോകാനായി സിഗ്​നൽ വീണു. കുറച്ചുനിമിഷം ഇയാൾ കാത്തുനിന്നു. പക്ഷെ ക്ഷമയില്ലാതെ വാഹനത്തിൽനിന്ന്​ ഇറങ്ങി ഇരുവശത്തേക്കും നോക്കിയ ശേഷം ഇയാൾ വാഹനവുമായി കടന്നുപോകാൻ ശ്രമിക്കുന്നതിനിടെയാണ്​ അപകടമുണ്ടായത്.

വാഹനം ലെവൽ ക്രോസ്​ കടക്കാൻ ശ്രമി​ക്കു​മ്പോഴേക്കും അതിവേഗത്തിൽ ട്രെയിൻ പാഞ്ഞുവരുന്നത്​ വിഡിയോയിൽ കാണാം. കാറിന്‍റെ മുൻ വശം ട്രെയിൻ തകർക്കുന്നുണ്ട്​. ട്രെയിൻ കാറിനെ ഇടിക്കുന്നതിന്​ മുമ്പുതന്നെ ഇറങ്ങി ഓടിയതിനാൽ അപകടമൊന്നും സംഭവിക്കാതെ ഡ്രൈവർ രക്ഷപ്പെട്ടു. അപകടത്തിന്​ ശേഷം സംഭവ സ്​ഥലത്തേക്ക്​ ആളുകൾ ഓടിക്കൂടുന്നതും വിഡിയോയിൽ കാണാം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close