NEWSSPORTS

“സ്വപ്ന അരങ്ങേറ്റം + മികച്ചതിൽ നിന്ന് പഠിക്കുക. വെങ്കിടേഷ് അയ്യർക്ക് എന്തൊരു രാത്രിയാണ്! ” വെങ്കിക്ക് ബാറ്റിങ്ങ് ടിപ്സ് നൽകി വിരാട് കോഹ്ലി, വീഡിയോ പങ്കുവെച്ച് കൊൽക്കത്ത

അബുദാബി : വെങ്കിടേഷ് അയ്യർക്ക് ഇന്നലെ എന്തുകൊണ്ടും ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിവസമായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ(ഐ.പി.എൽ) ഇന്നലെ ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ നടന്ന മത്സരം വെങ്കിടേഷ് അയ്യരുടെ അരങ്ങേറ്റ മത്സരം ആയിരുന്നു. ഓപ്പണർ ആയി ഇറങ്ങിയ മത്സരത്തിൽ 27 പന്തിൽ 7 ഫോറും 1 സിക്സുമടക്കം 41 റൺസ് നേടിയ താരം പുറത്താകാതെ നിന്നു. കൊൽക്കത്തയുടെ വിജയ റൺ പിറന്നതും വെങ്കിയുടെ ബാറ്റിൽ നിന്നാണ്.

മത്സരശേഷം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് നായകൻ വിരാട് കോഹ്ലി വെങ്കടേഷ് അയ്യരുമായി സംസാരിക്കുന്നതും അദ്ദേഹത്തിന് ബാറ്റിങ്ങ് ടിപ്സ് നൽകുന്നതുമായ വിഡിയോ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു . “സ്വപ്ന അരങ്ങേറ്റം + മികച്ചതിൽ നിന്ന് പഠിക്കുക. വെങ്കിടേഷ് അയ്യർക്ക് എന്തൊരു രാത്രിയാണ്! ” എന്ന തലക്കെട്ടോടെയാണ് വിഡിയോ കൊൽക്കത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്.

മത്സരത്തിൽ ബാംഗ്ലൂരിനെ 9 വിക്കറ്റിന് കൊൽക്കത്ത കീഴടക്കിയിരുന്നു. മൂന്നു വിക്കറ്റ് വീതം നേടിയ ആന്ദ്രേ റസ്സലും വരുൺ ചക്രവർത്തിയുമാണ് ബാംഗ്ലൂരിനെ തകർത്തത്. ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ബാംഗ്ലൂർ ആയിരുന്നു വിജയിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close