NEWSSPORTS

10000 ക്ലബിൽ കടക്കാൻ വേണ്ടത് 71 റൺ, അപൂർവ റെക്കോർഡിനായുള്ള കാത്തിരിപ്പിൽ വിരാട് കോഹ്ലി

അബുദാബി : റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഇന്ന് കളിക്കാനിറങ്ങുമ്പോൾ നായകനായ വിരാട് കോഹ്ലിയുടെ മുൻപിൽ ഒരു റെക്കോർഡ് കൂടി കാത്തിരിക്കുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള ഇന്നത്തെ മത്സരത്തിൽ 71 റൺസ് കൂടി നേടിയാൽ 10000 റൺസ് തികക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനായി കോഹ്ലി മാറും. ഇന്നത്തെ കളി കോഹ്ലിയുടെ 200ാം ഐപിഎൽ മത്സരമാണ്.

അന്താരാഷ്ട ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യൻ പ്രീമിയർ ലീഗിലും ആകെ 311 ട്വന്റി20 മത്സരങ്ങൾ കളിച്ച കോഹ്ലി ഇതുവരെ 9929 റൺസ് നേടി. ഇതിൽ അഞ്ചു സെഞ്ചുറികളും 72 അർദ്ധസെഞ്ചുറികളും ഉൾപ്പെടും. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കു വേണ്ടിയും ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കും ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് വേണ്ടിയുമാണ് കോഹ്ലി കളിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കോഹ്ലി തന്നെയാണ്. 199 മത്സരങ്ങളിൽ നിന്ന് 6076 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. തൊട്ടു പുറകിൽ 5577 റൺസുമായി ഇന്ത്യൻ താരമായ ശിഖർ ധവാനാണ് രണ്ടാമത്.

നാല് താരങ്ങളാണ് ടി20 ക്രിക്കറ്റിൽ ഇതിനുമുൻപ് 10000 റൺസ് നേടിയിട്ടുള്ളത്. വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ ക്രിസ് ഗെയില്‍ (14,261), കീറണ്‍ പൊള്ളാര്‍ഡ് (11,157), പാക്കിസ്ഥാന്റെ ഷോയിബ് മാലിക്ക് (10,808), ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (10,017) എന്നിവരാണ് ടി20 ക്രിക്കറ്റിൽ 10000 റൺസ് നേടിയ താരങ്ങൾ. ഈ നേട്ടം കോഹ്ലിക്ക് നേടാനായാൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരവും ആദ്യ ഇന്ത്യക്കാരനുമാകും ഇന്ത്യൻ നായകൻ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close