NEWSSPORTSUncategorized

വിരാട് കൊഹ്‌ലിയെ നീക്കി; രോഹിത് ശർമ്മ ഇനി 2023 ലോകകപ്പ് വരെ ഏകദിന ക്യാപ്റ്റൻ; ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനവും രോഹിത് ശർമയ്ക്ക്

മുംബൈ: വിരാട് കൊഹ്‌ലിയെ ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കി. പകരം രോഹിത് ശർമ്മ ഇനി 2023 ലോകകപ്പ് വരെ ഏകദിന ക്യാപ്റ്റനാകും. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനവും രോഹിത് ശർമയ്ക്ക് നൽകി.

അതേസമയം ടെസ്റ്റ് ടീം നായകനായി കൊഹ്‌ലി തുടരും. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് അജിങ്ക്യ രഹാനെയെ മാറ്റിയാണ് രോഹിതിന് വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകിയത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള പതിനെട്ടംഗ ടീമിനെയും പ്രഖ്യാപിച്ചു. മൂന്ന് ടെസ്റ്റ് പരമ്പരകളാണ് ഉള്ളത്. വിരാട്‌ കൊഹ്‌ലി ക്യാപ്റ്റന്‍, രോഹിത് ശര്‍മ വൈസ് ക്യാപ്റ്റന്‍, കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍. ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്. ജസ്പ്രീത് ബുംറ, ഷാര്‍ദുല്‍ താക്കൂര്‍. എംഡി സിറാജ് എന്നിവരാണ് ഉള്ളത്. പകരം കളിക്കാരായി നവദീപ് സൈനി, സൗരഭ് കുമാര്‍, ദീപക് ചാഹര്‍, അര്‍സാന്‍ എന്നിവരെയും ഉള്‍പ്പടെുത്തി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close