KERALANEWSTrendingUncategorized

വിസ്മയയുടെ ആത്മഹത്യ; ക്രിമിനൽ കേസിലെ വിധി സർവീസ് ചട്ടത്തിന് ബാധകമല്ല, കിരൺകുമാറിന്റെ വിശദീകരണം നിയമപരമായി നിലനിൽക്കില്ല; പിരിച്ചുവിടൽ സർവീസ് റൂൾ അനുസരിച്ചെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: വിസ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിയായ ഭർത്താവ് കിരൺ കുമാർ മോട്ടോർ വാഹന വകുപ്പിൽ നിന്ന് പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു.പൊലീസ് കേസ് നിലനിൽക്കുന്നതിനാൽ നടപടി എടുക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ സർവീസ് റൂൾ അനുസരിച്ചാണ് പിരിച്ച് വിട്ടതെന്ന് മന്ത്രി പറഞ്ഞു.

ക്രിമിനൽ കേസിലെ വിധി സർവീസ് ചട്ടത്തിന് ബാധകമല്ല. കിരൺകുമാറിന്റെ വിശദീകരണം നിയമപരമായി നിലനിൽക്കില്ലെന്നും മന്ത്രി പറഞ്ഞുകേസിൽ പ്രതിയായ കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ട് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത് ഇക്കഴിഞ്ഞ ആറാം തീയതിയാണ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാറിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടത്.

കേരള സിവിൽ സർവീസ് ചട്ടം അനുസരിച്ചായിരുന്നു നടപടി. എന്നാൽ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നില്ല. അന്വേഷണം പൂർത്തിയാകും മുൻപ് സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് അപൂർവ നടപടിയാണ്. കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കുകയോ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുകയോ ഇല്ല.

ജൂൺ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീപീഡനത്തെ തുടർന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും കേസെടുത്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close