KERALANEWS

മോൻസൻ തട്ടിപ്പ് കേസ്; സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിലുറച്ച് വി എം സുധീരൻ; മുഖ്യമന്ത്രിക്ക് കത്തയച്ചു

മോൻസൻ മാവുങ്കാലിലെ പുരാവസ്തു തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന ആവിശ്യത്തിലുറച്ച് വി. എം. സുധീരൻ. ആവിശ്യമറിയിച്ച് സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന് അന്തർസംസ്ഥാന ബന്ധങ്ങളുണ്ടെന്ന് വി എം സുധീരൻ നേരത്തെ ആരോപിച്ചിരുന്നു. മോൻസന് പൊലീസിലെ ഏറ്റവും ഉന്നതരുമായുള്ള ബന്ധം പുറത്ത് വന്നു. പോലീസിനെ ഉന്നതർക്കക്കെതിരെ താഴെ തട്ടിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്നുമാണ് കോൺഗ്രസ് നേതാവ് ചോദിച്ചത്. ഇപ്പോഴത്തെ അന്വേഷണത്തിന് ഭൂലോക തട്ടിപ്പുകാരനായ മോൻസനെ നിയമത്തിന് മുൻപിൽ കൊണ്ടുവരാനാവില്ലെന്നും സുധീരൻ പറഞ്ഞിരുന്നു.

പുരാവസ്തു തട്ടിപ്പിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്‌റ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇടപെട്ടിട്ടുണ്ടെന്ന ആരോപണം നില നിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവിശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close