NEWSSPORTS

വോളിബോൾ അസോസിയേഷന് വീണ്ടും സസ്‌പെൻഷൻ

തിരുവനന്തപുരം : സംസ്ഥാന വോളിബോൾ അസോസിയേഷനെ വീണ്ടും സസ്‌പെൻഡ് ചെയ്ത് സംസ്ഥാന സ്പോർട്സ് കൗൺസിൽ. ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കാ​യി​ക​മ​ന്ത്രി​യു​ടെ​ ​ചേം​ബ​റി​ൽ​ ​ന​ട​ന്ന​ ​കൗ​ൺ​സി​ൽ​ ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​ന​മെ​‌​ടു​ത്ത​ത്.​ ദേ​ശീ​യ​ ​വോ​ളി​ബാ​ൾ​ ​ഫെ​ഡ​റേ​ഷ​ന് ​കേ​ന്ദ്ര​ ​കാ​യി​ക​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​അം​ഗീ​കാ​രം നഷ്ടമായതിനെ തുടർന്നാണ് നടപടി.

2018ലും സംസ്ഥാന വോളിബോൾ അസോസിയേഷനെ സ്പോർട്സ് കൗൺസിൽ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് നിരവധി ഒത്തുതീർപ്പ് ചർച്ചകളുടെ ഭാഗമായി ഈ വർഷം ജനുവരിയിലാണ് അംഗീകാരം പുനഃസ്ഥാപിച്ചത്. അംഗീകാരം നഷ്ടപ്പെട്ടു കഴിഞ്ഞാൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഗ്രേസ് മാർക്കോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close