KERALANEWSTop News

യുവതിയെ തീകൊളുത്തികൊന്ന സംഭവം; ഭര്‍ത്താവിനും കുടുംബത്തിനും പങ്കെന്ന് യുവതിയുടെ അച്ഛന്‍, നടുക്കം വിട്ടുമാറാതെ കുടുംബം

തിരുവനന്തപുരം: പോത്തൻകോട് യുവതിയെ തീകൊളുത്തികൊന്ന സംഭവത്തിൽ ഭർത്താവിനെയും കുടുബാംഗങ്ങളെയും പ്രതികളാക്കണമെന്ന് യുവതിയുടെ അച്ഛൻ. ഭർതൃസഹോദരനായ സിബിനാണ് വിട്ടിൽ കയറി വൃന്ദയെ തീകൊളുത്തി കൊലപ്പെടുത്തിയത്. സെപ്റ്റംബർ 29നാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പട്ടാപ്പകൽ വീട്ടിലെത്തിയ സിബിൻ പെട്രോൾ ഒഴിച്ച ശേഷം പന്തം എറിയുകയായിരുന്നു.

തീപ്പൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വൃന്ദ ഇന്നലെ രാത്രിയാണ് മരിച്ചത്. ഭർതൃവീട്ടുകാരുടെ ഭീഷണി അറിയിച്ചിട്ടും പൊലീസ് സംരക്ഷണം നൽകിയില്ലെന്നും വൃന്ദയുടെ അച്ഛൻ പരഞ്ഞു വൃന്ദയുടെ ഭർത്താവും അച്ഛനും അമ്മയും അറി‍ഞ്ഞാണ് ആക്രമണമെന്നും അവരെയും പ്രതികളാക്കണമെന്ന് അച്ഛൻ വിജയൻ ആവശ്യപ്പെട്ടു. സംഭവത്തിൽ അറസ്റ്റിലായ സിബിൻ ലാലിനെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസ് എടുത്തു.

വൃന്ദ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയെത്തിയ സിബിൻ പെട്രോൾ ഒഴിച്ച ശേഷം പന്തം എറിയുകയായിരുന്നു. അടുത്ത വീട്ടിലെ കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിൽ വെച്ചായിരുന്നു ഈ ക്രൂരത. ഈ വീട്ടുകാരാണ് വെള്ളമൊഴിച്ചും നനഞ്ഞ വസ്ത്രം കൊണ്ടും വൃന്ദയുടെ ദേഹത്തേക്ക് പടർന്ന തീ കെടുത്തിയത്. പിടികൂടുന്നതിനിടെ സിബിനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ഭർത്താവിൻറെ അനുജൻ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന വൃന്ദയുടെ അച്ഛൻ ഞെട്ടലിൽ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ല. ഭർത്താവിൻറെയും വീട്ടുകാരുടെയും ശല്യത്തെ തുടർന്ന് വൃന്ദ മാറി താമസിക്കുകയായിരുന്നു. ഇവർക്കെതിരെ പൊലീസിൽ പല തവണ പരാതി നൽകിയിരുന്നതാണെന്നും അച്ഛൻ പറഞ്ഞു. വൃന്ദയെ കൊലപ്പെടുത്തിയ ഭർത്താവ് സബിൻലാലിൻറെ സഹോദരൻ സിബിൻ ലാൽ കസ്റ്റഡിയിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close