KERALANEWSTop News

പ്രതിസന്ധി നേരിടാൻ കെ.എസ്.ഇ.ബി ഉന്നതതല യോഗം; ഡാമുകൾ തുറക്കേണ്ടി വന്നാൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യും; സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം പൂർണതോതിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 131.35 ആയി ഉയർന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396. 86 അടി ആയാണ് ഉയർന്നത്. ജലനിരപ്പ് വീണ്ടും ഉയർന്ന് 2396. 86 അടി ആയാൽ ജാ​ഗ്രത നിർദേശം നൽകും. കേരളം പ്രളയക്കെടുതിയിലായതോടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ കെഎസ്ഇബി യോ​ഗം ചേരും. കക്കി, ഇടുക്കി, ഇടമലയാർ ഡാമുകൾ തുറക്കേണ്ടി വന്നാൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയാണ് യോ​ഗം. പ്രളയ പ്രദേശത്തെ വൈദ്യുതി പുനഃസ്ഥാപിക്കുന്നതും ചർച്ച ചെയ്യും.

തിരുവനന്തപുരത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 40 സെന്റീമീറ്റർ കൂടി ഉയർത്തി. സമീപ പ്രദേശത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്റ്റർ അറിയിച്ചു. പേപ്പാറ ഡാമിലെ ഷട്ടറുകളും 100 സെന്റീമീറ്റർ ഉയർത്തിയിരിക്കുകയയാണ്.

പോത്തുണ്ടി ഡാമുകളിലെ മൂന്നു ഷട്ടറുകളും ഒരു സെന്റീമീറ്ററാക്കി താഴ്ത്തി. നെല്ലിയാമ്പതിയിൽ മഴ കുറഞ്ഞതോടെയാണ് ഷട്ടറുകൾ താഴ്ത്തിയത്. കക്കി- ആനത്തോട് ഡാം തുറന്നേക്കില്ല. അതിനിടെ കേരളം പ്രളയക്കെടുതിയിലായതോടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ കെഎസ്ഇബി യോ​ഗം ചേരും. കക്കി, ഇടുക്കി, ഇടമലയാർ ഡാമുകൾ തുറക്കേണ്ടിവന്നാൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയാണ് യോ​ഗം.

സംസ്ഥാനത്തെ ഡാമുകളെല്ലാം നിറഞ്ഞതോടെ എല്ലാ ജല വൈദ്യുത പദ്ധതികളും മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലാണ്. കെഎസ്ഇബിയുടെ വൈദ്യുത ഉത്പാദനം 31.8 ദശലക്ഷം യൂണിറ്റായി വര്‍ദ്ധിച്ചു. 71 ദശലക്ഷം യൂണിറ്റാണ് കേരളത്തില്‍ പ്രതിദിനം വേണ്ടത്. കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം കല്‍ക്കരിക്ഷമം മൂലം കുറഞ്ഞത് സംസ്ഥാനത്തെ ബാധിച്ചിട്ടില്ലെന്നാണ് ഇലക്ട്രിസിറ്റി വകുപ്പ് അറിയിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിലും കുറവുണ്ട്. വൈദ്യുതി പ്രതിസന്ധി തുടരും എന്നതിനാല്‍ ഇടുക്കി ഉള്‍പ്പടെയുള്ള ജലവൈദ്യുതി നിലയങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. കേന്ദ്രപൂളിലേക്ക് വൈദ്യുതി നല്‍കി സഹായിക്കാന്‍ കേന്ദ്രം കേരളത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.

അതിനിടെ സംസ്ഥാനത്ത് വൈദ്യുതി വിതരണം തകരാറിലായി. വൻ നാശം സംഭവിച്ചതായി വൈദ്യുതി ബോർഡ് അറിയിച്ചു. മധ്യ കേരളത്തിലാണ് കൂടുതലും തകരാറുകൾ സംഭവിച്ചിരിക്കുന്നത്. പൊൻകുന്നം ഡിവിഷന് കീഴിൽ വരുന്ന കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി പ്രദേശങ്ങളിലെ എല്ലാ 11 കെ വി ഫീഡറുകള്‍ അടക്കം വ്യാപകമായി വൈദ്യുതി വിതരണം തകർന്നു. മുണ്ടക്കയം ടൗണിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് വെള്ളത്തിലാണ്. പാല ഡിവിഷന്റെ കീഴിലും വലിയ നാശമാണ് ഉണ്ടായത്. ഈരാറ്റുപേട്ട, തീക്കൊയി, പൂഞ്ഞാർ മേഖലകളിലെ എല്ലാ 11 കെ വിഫീഡറുകളും ഓഫ് ചെയ്തു. മണിമലയിൽ മാത്രം 60 ട്രാൻസ്ഫോർമറുകൾ ഓഫാക്കി

വൈദ്യുതി വിതരണ സംവിധാനത്തിന് കേരളത്തിലുടനീളം തകരാറുകളുണ്ടായി. വെള്ളം കയറിയതിനെത്തുടർന്ന് സുരക്ഷാ ഭീഷണിയുള്ളതിനാൽ നിരവധി ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്ത് വയ്ക്കേണ്ട അവസ്ഥയാണ്. തീവ്രമായ കാറ്റിനെയും മഴയെയും തുടർന്ന് മധ്യകേരളമാകെ വൈദ്യുതി വിതരണ സംവിധാനം തകരാറിലായിരിക്കുകയാണ്. 33കെവി പൈക ഫീഡർ തകരാറിലായതോടെ പൈക സെക്ഷന്റെ പ്രവർത്തനവും തകരാറിലായി.

കൊല്ലം ജില്ലയിലെ തെൻമല സെക്ഷൻ പ്രദേശത്ത് തീവ്ര മഴയെത്തുടർന്ന് പുഴയുടെ തീരത്തുള്ള കെട്ട് ഇടിഞ്ഞ് 3 ഹൈടെൻഷൻ പോസ്റ്റുകളും 4 ലോ ടെൻഷൻ പോസ്റ്റുകളും വെള്ളത്തിൽ ഒലിച്ചുപോയി. നിരവധി സ്ഥലങ്ങളിൽ ലൈനിൽ മരം വീണു .കോട്ടവാസൽ അച്ചൻകോവിൽ 11കെ വി ഫീഡറുകൾ തകരാറിലാണ് ആണ്. 35 ഓളം ട്രാൻസ്ഫോർമറുകൾ ഓഫാണ്.

കുഴൽമന്ദം പുല്ലുപ്പാറ ഭാഗത്ത്‌ ഹൈടെൻഷൻ ഫീഡറിൽ വലിയ മരം വീണ് ഡബിൾ പോൾ സ്ട്രക്ചറും 2 ഹൈടെൻഷൻ പോസ്റ്റും തകർന്നതിനാൽ നാല് ട്രാൻസ്‌ഫോർമറിൽ വരുന്ന 300 ഓളം ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണ്. മണിമല സെക്ഷൻ പരിധിയിൽ 2018 നെക്കാളും വളരെ ഉയർന്ന നിരക്കിലാണ് മണിമലയാറ്റിൽ വെള്ളം ഉയർന്നിരിക്കുന്നത് അപകടസാധ്യത കണക്കാക്കി 60 ഓളം ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്തിട്ടുണ്ട്. ഏകദേശം 8000 ഉപഭോക്താക്കൾക്ക് വൈദ്യുതി ഇല്ല. ഒൻപതോളം 11 കെ വി പോസ്റ്റുകളും കടപുഴകിയിട്ടുണ്ട്. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close