KERALANEWS

വയനാട്ടിൽ ഭാര്യക്കും മകൾക്കും നേരെ ആസിഡൊഴിച്ച് ഭർത്താവ്; 12കാരിയായ മകളും അമ്മയും പൊള്ളലേറ്റ് ആശുപത്രിയിൽ; രക്ഷപെട്ട ഭർത്താവിനായി തെരച്ചിൽ തുടരുന്നു

വയനാട്: വയനാട് അമ്പലവയലിൽ ഭാര്യയ്ക്കും മകൾക്കും നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. നിജത, ഇവരുടെ 12കാരിയായ മകളുമാണ് ആക്രമണത്തിരയായത്. ആക്രമണത്തിൽ പൊള്ളലേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അമ്പവയല്‍ ഫാന്‍റം റോക്കിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ഭാര്യയുമായി അകന്ന് കഴിയുകയായിരുന്ന ഭർത്താവ് സനാലാണ് ആക്രമണം നടത്തിയത്. ഇയാൾ ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടു.

ഭർത്താവിന്‍റെ പീഡനം മൂലം കണ്ണൂർ കൊട്ടിയൂരിൽ നിന്ന് ഒരു മാസം മുൻപാണ് നിജിതയും മകളും അമ്പലവയലില്‍ എത്തിയത്. വാടക കെട്ടിടത്തിൽ പലചരക്ക് കട നടത്തി വരികയായിരുന്നു. ഭർത്താവ് സനൽ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്. ഇതേ വാഹനത്തിൽ തന്നെ സനൽ രക്ഷപ്പെട്ടു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close