KERALANEWSTop News

കൃഷി നശിച്ചതിനെ തുടർന്ന് കടബാധ്യത; വയനാട്ടിൽ കർഷകൻ ജീവനൊടുക്കി; മൂന്ന് വർഷം മുൻപ് മകൻ ആത്മഹത്യ ചെയ്തതും കടബാധ്യത മൂലം

വയനാട്: കട ബാധ്യത മൂലം വയനാട് വടുവൻചാലിൽ കർഷകൻ ജീവനൊടുക്കി. വടുവൻചാൽ ആപ്പാളം വീട്ടിയോട് ഗോപാലൻ ചെട്ടിയാണ് (70) മരിച്ചത്.

ഇദ്ദേഹം നടത്തി വന്നിരുന്ന വാഴക്കൃഷി നശിച്ചതിനെത്തുടർന്നുണ്ടായ കടബാധ്യതയാണ് ആത്മഹത്യ ചെയ്യാൻ കാരണമായതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇദ്ദേഹത്തിന്റെ മകൻ മൂന്നു വർഷം മുമ്പ് ആത്മഹത്യ ചെയ്തതും കടബാധ്യതമൂലമായിരുന്നു. അതേസമയം, ഗോപാലൻ ചെട്ടിയുടെ മരണം കർഷക ആത്മഹത്യ ആണെന്ന് ഇപ്പോൾ പറയാനാകില്ലെന്ന നിലപാടിലാണ് പോലീസ്. ഇദ്ദേഹത്തിന്റെ മരണം കടബാധ്യത മൂലമാണെന്ന കാര്യവും വാർഡ് മെംബറും പൊലീസും സ്ഥിരീകരിച്ചിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close