KERALANEWS

ബ​ന്ധു​വീ​ട്ടി​ൽ വി​രു​ന്നി​നെ​ത്തി​യ ര​ണ്ട​ര വ​യ​സ്സു​കാ​രിയെ കാണാതായ സംഭവം; കുട്ടി പു​ഴ​യി​ൽ വീ​ണ​താ​യി സം​ശ​യം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ന്ധു​വീ​ട്ടി​ൽ വി​രു​ന്നി​നെ​ത്തി​യ ര​ണ്ട​ര വ​യ​സ്സു​കാ​രിയെ കാണാതായ സംഭവത്തിൽ കുട്ടി പു​ഴ​യി​ൽ വീ​ണ​താ​യി സം​ശ​യം. മീ​ന​ങ്ങാ​ടി​ക്ക​ടു​ത്ത് പു​ഴ​ങ്കു​നി മ​ല​ക്കാ​ട് പു​ഴ​യി​ലാ​ണ് ക​ൽ​പ​റ്റ മാ​നി​വ​യ​ൽ ത​ട്ടാ​ര​ത്തൊ​ടി ഷി​ജു-​ധ​ന്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ശി​വ പാ​ർ​വ​ണ​യെ​യാ​ണ് കാ​ണാ​താ​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​കു​ന്ന​ത്. പു​ഴ​ങ്കു​നി ചെ​വാ​യി​ൽ ര​ഞ്ജി​ത്തിെൻറ വീ​ട്ടി​ൽ വി​രു​ന്നി​നെ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി​യു​ടെ കു​ടും​ബം. അ​ൽ​പ​നേ​രം വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ തെ​റ്റി​യ​പ്പോ​ൾ കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

ഷിജുവിന്റെ ഭാര്യയുടെ സഹോദരിയുടെ വീടാണ് പുഴംകുനിയിലുള്ളത്. സംഭവം അറിഞ്ഞയുടനെ തിരിച്ചില്‍ ആരംഭിച്ച നാട്ടുകാരാണ് പുഴക്ക് സമീപത്ത് ചെളികെട്ടി കിടക്കുന്ന ഭാഗത്ത് കുഞ്ഞിന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പുഴയിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചു. കല്‍പ്പറ്റ ബത്തേരി ഫയര്‍ഫോഴ്സ് യൂണിറ്റ് അംഗങ്ങളും ജീവന്‍ രക്ഷാപ്രവര്‍ത്തകരും തിരച്ചില്‍ തുടരുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതിനാല്‍ പുഴയില്‍ ഒഴുക്ക് ശക്തമാണ്. ഷട്ടര്‍ ഭാഗികമായി അടച്ച് ഒഴുക്ക് നിയന്ത്രിച്ചായിരുന്നു ഇന്നലത്തെ രക്ഷാപ്രവര്‍ത്തനം. അതേ സമയം കുട്ടി പുഴയില്‍ വീണതാണോ, മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കുട്ടിയെ കാണാനില്ലെന്നകാര്യം  സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരിക്കുന്നുണ്ട്. രാവിലെ തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close