KERALANEWSUncategorized

വിറകുപുരയിൽ നിന്ന് കോഴിമുട്ട എടുക്കുന്നതിനിടെ പാമ്പ് കടിച്ചു; യുവാവിന് ദാരുണാന്ത്യം

കോട്ടയം: വിറകുപുരയിൽ കോഴിമുട്ട എടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. മണ്ണയ്ക്കനാട് കുളത്തിനാൽ (പീടികയിൽ) സുകുമാരൻ നായർ (ബിജു–48) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. മണ്ണയ്ക്കനാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനാണ് ബിജു.

തടിക്കഷണങ്ങളുടെ ഇടയിൽ കിടന്ന കോഴിമുട്ട എടുക്കാൻ കെെ കടത്തുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. പാമ്പിനെ കണ്ടെത്താൻ കഴിയാത്തതിനാൽ ആദ്യം ഗൗരവമായി എടുത്തില്ല. പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ടു.

ആശുപത്രിയിൽ എത്തുന്നതിനു മുൻപ് മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: മീനച്ചിൽ മറ്റപ്പിള്ളിൽ കരോട്ട് ബീന. മകൻ: അതുൽ കൃഷ്ണ. (വിദ്യാർഥി, എസ്കെവി എച്ച്എസ്എസ്, കുറിച്ചിത്താനം).

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close