NEWSTECHUncategorized

എന്തും ചെയ്യാമെന്ന് കരുതേണ്ട; 8 കാര്യങ്ങളിൽ മുന്നറിയിപ്പ് നൽകി വാട്സാപ്പ്; വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് ഒക്ടോബറിൽ നിരോധിച്ചത് 20ലക്ഷം അക്കൗണ്ടുകള്‍

ന്യൂഡല്‍ഹി: വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് ഒക്ടോബർ മാസത്തിൽ മാത്രം ഇരുപത് ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സാപ്പ്. ഇന്ത്യയിലെ പുതിയ ഐടി ചട്ടം അനുസരിച്ചാണ് നടപടി. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് എന്നത് കൊണ്ട് ഉപയോക്താവിന് എന്തുംചെയ്യാം എന്ന് കരുതരുതെന്ന് വാട്‌സ്ആപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

പുതിയ ഐടി ചട്ടം അനുസരിച്ച് വിവരങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. സര്‍വീസ് ചട്ടങ്ങള്‍ പാലിച്ചില്ലായെങ്കില്‍ അക്കൗണ്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്നും വാട്സാപ്പ് വ്യക്തമാക്കി.

വ്യാജ അക്കൗണ്ട് നിര്‍മ്മിക്കുക, കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ലാത്ത വ്യക്തി തുടര്‍ച്ചയായി മെസേജുകള്‍ ചെയ്ത് ശല്യം ചെയ്യുക, വാട്‌സ്ആപ്പ് ഡെല്‍റ്റ, ജിബി വാട്‌സ്ആപ്പ് തുടങ്ങി തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുക, നിരവധി ഉപയോക്താക്കള്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുക, വാട്‌സ്ആപ്പ് അക്കൗണ്ടിനെതിരെ നിരവധി പരാതികള്‍ ഉയരുക, മാല്‍വെയര്‍ അല്ലെങ്കില്‍ ഫിഷിങ് ലിങ്കുകള്‍ അയക്കുക, അശ്ലീല ക്ലിപ്പുകളോ, ഭീഷണി സന്ദേശങ്ങളോ അയക്കുക, അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ അയക്കുക, കലാപത്തിന് പ്രേരണ നല്‍കുന്ന സന്ദേശങ്ങളോ, വീഡിയോകളോ പ്രചരിപ്പിക്കുക എന്നി കാരണങ്ങളാല്‍ അക്കൗണ്ടിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close