KERALANEWSTop News

പുതുപ്പള്ളിയില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു; കുട്ടിയേയും കൊണ്ട് വീടുവിട്ട പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുന്നു

കോട്ടയം: പുതുപ്പള്ളിയില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പെരുങ്കാവില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഭാര്യയെ റോസന്നയാണ് ഭര്‍ത്താവ് സിജിയെ വെട്ടിക്കൊന്നത്.

റോസന്നയ്ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ കുറഞ്ഞുദിവസങ്ങളായി ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ ആക്രമണമുണ്ടായത്.

പുലർച്ചെ നടന്ന സംഭവം ഏറെ വൈകിയാണ് പുറത്തറിഞ്ഞത്. രാവിലെ വീട് പൂട്ടിക്കിടക്കുന്നത് കണ്ട അയല്‍വാസികള്‍ സംശയം തോന്നിയാണ് അകത്ത് പ്രവേശിച്ച് പരിശോധിച്ചത്. തുടര്‍ന്നാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന സിജിയെ കണ്ടത്. കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി. വീടുവിട്ടുപോയ റോസന്നയെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

മാനസിക പ്രശ്‌നങ്ങളുള്ള റോസന്നയ്ക്ക് ഒപ്പം കുട്ടിയുള്ളത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എത്രയുംവേഗം റോസന്നയെ കണ്ടെത്താനാണ് പോലീസ് അന്വേഷണം നടത്തുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close