KERALANEWS

കണ്ണൂർ വള്ളിത്തോടിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് നേരെ കാട്ടാന ആക്രമണം; ആക്രമണത്തിൽ ഭർത്താവിന് ദാരുണാന്ത്യം; ഭാര്യക്ക് ഗുരുതര പരിക്ക്

കണ്ണൂർ: കണ്ണൂർ വള്ളിത്തോടിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. പള്ളിയിൽ പോവുകയായിരുന്ന ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചത്. അക്രമണത്തിൽ പെരിങ്കരി സ്വദേശി ജസ്റ്റിൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ ജെനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെയാണ് ഇവർക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ഉടൻ തന്നെ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജസ്റ്റിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ജെനി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇപ്പോഴും ആന പ്രദേശത്ത് തന്നെയുണ്ട്. ആക്രമണത്തിന് ശേഷം തൊട്ടടുത്തുള്ള ലോറിയെ കുത്തിമറിക്കാനുള്ള ശ്രമത്തിനിടെ ആനയുടെ കൊമ്പ് പൊട്ടിപ്പോയിട്ടുണ്ട്. ഈ മേഖലയിൽ സ്ഥിരമായി കാട്ടാന ശല്യമുണ്ട്. ആന കൃഷി നശിപ്പിക്കുകയും മാറ്റ് നാശ നഷ്ടങ്ങൾ വരുത്തുകയും ചെയ്യുന്നെന്ന പരാതിയിൽ ഇവിടെ വേലി സ്ഥാപിച്ച് വരികയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close