NEWSSPORTS

കോഹ്ലിക്ക് വേണ്ടി ലോകകപ്പ് നേടൂ; ഇന്ത്യൻ താരങ്ങളോട് സുരേഷ് റെയ്‌ന

ദുബായ്: വിരാട് കോഹ്‌ലിക്ക് വേണ്ടി ടി20 ലോകകപ്പ് കിരീടം ഉയർത്തണമെന്ന് ഇന്ത്യൻ താരങ്ങളോട് മുൻതാരം സുരേഷ് റെയ്‌ന. ലോകകപ്പിന് ശേഷം കോഹ്‌ലി ടി20 ക്യാപ്റ്റൻസി ഒഴിയും എന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സുരേഷ് റെയ്‌നയുടെ ഈ പ്രസ്താവന. “ടി20 ലോകകപ്പിൽ ടീം ഇന്ത്യക്കുള്ള സന്ദേശം ലളിതമാണ്, വിരാട് കോഹ്‌ലിക്കായി കിരീടം നേടുക. ടി20 ലോകകപ്പിൽ ക്യാപ്റ്റനായി കോഹ്‌ലിയുടെ അവസാന അവസരമായിരിക്കാം ഇത്. അതിനാൽ കോഹ്‌ലിക്ക് ഈ ലോകകപ്പ് ഏറെ നിർണായകമാണ്” -റെയ്‌ന പറഞ്ഞു.

ലോകകപ്പിന് മുമ്പ് ഐ.പി.എൽ കളിക്കാനായത് താരങ്ങൾക്ക് മികച്ച തയ്യാറെടുപ്പ് നടത്താൻ അവസരമായെന്നും റെയ്‌ന പറഞ്ഞു. “യുഎഇയിൽ ഇന്ത്യൻ താരങ്ങൾ ഐ.പി.എൽ മത്സരങ്ങൾ കളിച്ചതേയുള്ളൂ. യുഎഇയിലെ സാഹചര്യങ്ങളിൽ എട്ടോ ഒമ്പതോ മത്സരങ്ങൾ കളിച്ചവരാണ് എല്ലാവരും”. നമുക്ക് താരങ്ങളും സാഹചര്യവുമുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും റെയ്‌ന പറഞ്ഞു. ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായകമാവുക ആദ്യ മൂന്ന് ബാറ്റർമാരുടെ പ്രകടനമായിരിക്കുമെന്നും റെയ്‌ന പറഞ്ഞു. രോഹിത് ശർമ്മ, കോഹ്ലി, രാഹുൽ എന്നിവർ ആദ്യ പതിനഞ്ച് ഓവറിൽ കളിച്ചാൽ അത് ഇന്ത്യക്ക് നല്ലൊരു അടിത്തറ നൽകും. ഇവരോടൊപ്പം മധ്യ നിരയിൽ ഋഷഭ് പന്തിന്റെ സാന്നിധ്യവും. കൂറ്റനടികളുമായി കളം നിറയാൻ കഴിയുന്ന ഹർദിക് പാണ്ഡ്യയും ചേരുമ്പോൾ ഏതൊരു വിജയലക്ഷ്യവും ഇന്ത്യക്ക് എളുപ്പമാക്കും എന്നും റെയ്‌ന കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close