NEWSSPORTS

വനിതാ ബിഗ്ബാഷ് ലീഗ്; ജോർജിയ റെഡ്മെയ്ന് അർദ്ധ സെഞ്ചുറി; പെർത്തിനെ 59 റൺസിന്‌ തകർത്ത് ബ്രിസ്‌ബേൻ

ഹൊബാർട്ട് : വനിതാ ബിഗ്ബാഷ് ലീഗിലെ ഏഴാം മത്സരത്തിൽ ബ്രിസ്‌ബേൻ ഹീറ്റിനു തകർപ്പൻ ജയം. പെർത്ത് സ്‌കോർച്ചേഴ്‌സിനെ 59 റൺസിനാണ് ഹീറ്റ് തകർത്തത്. ഹീറ്റിനു വേണ്ടി ഓപ്പണർ ജോർജിയ റെഡ്മെയ്ന് അർദ്ധ സെഞ്ചുറി നേടി. ജോർജിയ തന്നെയാണ് കളിയിലെ താരവും.

സ്കോർ : ബ്രിസ്‌ബേൻ ഹീറ്റ് 162-5(20)
പെർത്ത് സ്‌കോർച്ചേഴ്‌സ് 103-10(17.2)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബ്രിസ്‌ബേൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. ബ്രിസ്‌ബേന് വേണ്ടി ഓപ്പണർമാരായ ഗ്രേസ് ഹാരിസ്, ജോർജിയ റെഡ്മെയ്ൻ എന്നിവർ മികച്ച തുടക്കം നൽകി. ഗ്രേസ് ഹാരിസ് 30 പന്തിൽ ആറ് ഫോറുൾപ്പടെ 34 റൺസ് നേടി. ജോർജിയ 52 പന്തിൽ ആറ് ഫോറുൾപ്പടെ 59 റൺസ് നേടി പുറത്താകാതെ നിന്നു. ജോർജിയ വോൾ(24) റൺസ് നേടി. പെർത്തിന് വേണ്ടി ഹെതർ ഗ്രഹാം രണ്ടും സാമന്ത, സോഫി, അലന എന്നിവർ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പെർത്ത് 17.2 ഓവറിൽ 103 റൺസിന്‌ എല്ലാവരും പുറത്തായി. ക്യാപ്റ്റൻ സോഫി ഡിവൈൻ(18) ആണ് ഉയർന്ന സ്‌കോറർ. ഹെതർ(17), അത്തപത്തു(11) എന്നിവരാണ് അൽപ്പമെങ്കിലും പിടിച്ചു നിന്നത്. ബ്രിസ്‌ബേന് വേണ്ടി നിക്കോള, ഗ്രേസ് എന്നിവർ മൂന്നും പൂനം രണ്ടും ജെസ്, ജോർജിയ എന്നിവർ ഓരോ വിക്കറ്റും നേടി. പോയിന്റ് പട്ടികയിൽ രണ്ട് പോയിന്റുമായി ബ്രിസ്‌ബേൻ മൂന്നാമതും പെർത്ത് ആറാമതുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close