NEWSSPORTS

വനിതാ ബിഗ്ബാഷ് ലീഗ്; പ്രീസ്റ്റിന് സെഞ്ചുറി; ഹരികെയ്ൻസിന് വമ്പൻ ജയം

ഹൊബാർട്ട് : വനിതാ ബിഗ്ബാഷ് ലീഗിലെ ആറാം മത്സരത്തിൽ മെൽബൺ സ്റ്റാർസിന് എതിരെ ഹൊബാർട്ട് ഹരികെയ്ൻസിന് വമ്പൻ ജയം. ഹരികെയ്ൻസിന്റെ ഓപ്പണർ റേച്ചൽ പ്രീസ്റ്റ് സെഞ്ചുറി നേടിയ മത്സരത്തിൽ 63 റൺസിനായിരുന്നു ഹരികെയ്ൻസിന്റെ വിജയം. റേച്ചൽ പ്രീസ്റ്റ് ആണ് കളിയിലെ താരം.

സ്കോർ : ഹൊബാർട്ട് ഹരികെയ്ൻസ് 152-4(20)
മെൽബൺ സ്റ്റാർസ് 89-10(19.2)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹരികെയ്ൻസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടി. റേച്ചൽ പ്രീസ്റ്റ് 68 പന്തിൽ 10 ഫോറും ഏഴ് സിക്സുമുൾപ്പടെ 107 റൺസ് നേടി പുറത്താകാതെ നിന്നു. പ്രീസ്റ്റിനു പുറമെ വേറെയാരും നല്ല പ്രകടനങ്ങൾ പുറത്തെടുത്തില്ല. ജോൺസ്റ്റൺ(2), പ്രീസ്(1), ഘോഷ്(2) എന്നിവർ തീർത്തും നിരാശപ്പെടുത്തി. സ്റ്റാർസിനു വേണ്ടി സുതർലാൻഡ് രണ്ടും ഫ്ലിന്റോഫ്, സ്മിത്ത് എന്നിവർ ഓരോ വിക്കറ്റും നേടി.

153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സ്റ്റാർസ് 89 റൺസിന്‌ എല്ലാവരും പുറത്തായി. 28 പന്തിൽ മൂന്ന് ഫോറുൾപ്പടെ 25 റൺസ് നേടിയ ക്യാപ്റ്റൻ ലാന്നിങ് ആണ് ഉയർന്ന സ്‌കോറർ. ജോൺസ്റ്റൺ 3.2 ഓവറിൽ എട്ട് റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു. നിക്കോള രണ്ടും മോളി രണ്ടും തായ്‌ലാ, എമി എന്നിവർ ഓരോ വിക്കറ്റും നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close