NEWSSPORTS

വനിതാ ബിഗ്ബാഷ് ലീഗ്; ഷഫാലി തിളങ്ങി; സിഡ്‌നി സിക്‌സേഴ്സിന് അഞ്ച് വിക്കറ്റ് ജയം

ഹൊബാർട്ട് : വനിതാ ബിഗ് ബാഷ് ലീഗിലെ നാലാം മത്സരത്തിൽ ഹൊബാർട്ട് ഹരികെയ്ൻസിനെതിരെ സിഡ്‌നി സിക്‌സേഴ്സിന് അഞ്ച് വിക്കറ്റ് ജയം. ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ്മ അർദ്ധ സെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തിൽ മൂന്ന് പന്ത് ബാക്കി നിർത്തിയായിരുന്നു സിഡ്‌നിയുടെ വിജയം. ഷഫാലിയാണ്‌ ആണ് കളിയിലെ താരം.

സ്കോർ : ഹൊബാർട്ട് ഹരികെയ്ൻസ് 125-9(20)
സിഡ്‌നി സിക്സേഴ്സ് 129-5(19.3)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹരികെയ്ൻസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഹരികെയ്ൻസിന് വേണ്ടി റിച്ച ഘോഷ് 46 പന്തിൽ ഒരു ഫോറും മൂന്ന് സിക്സുമടക്കം 46 റൺസ് നേടി ഉയർന്ന സ്കോററായി. റിച്ചക്ക് പുറമെ സാഷ മോളോണി 16 പന്തിൽ നാല് ഫോറുൾപ്പടെ 22 റൺസ് നേടി. സിഡ്‌നിക്ക് വേണ്ടി ബോൾട്ടൻ, പെരി, മൈറ്റ്ലാൻ, രാധ എന്നിവർ രണ്ടും ഗാർഡ്നർ ഒരു വിക്കറ്റും സ്വന്തമാക്കി.

126 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ സിഡ്‌നിക്ക് വേണ്ടി ഓപ്പണർ ഷഫാലി വർമ്മ 50 പന്തിൽ ആറ് ഫോറുൾപ്പടെ 57 റൺസ് നേടി. ക്യാപ്റ്റൻ എല്ലിസ് പെരി 33 പന്തിൽ മൂന്ന് ഫോറുൾപ്പടെ 27 റൺസ് നേടി. ബോൾട്ടൻ 17 റൺസെടുത്തു പുറത്താകാതെ നിന്നു. ഹരികെയ്ൻസിന് വേണ്ടി മോളി മൂന്നും തായ്‌ലാ, നിക്കോള എന്നിവർ ഓരോ വിക്കറ്റും നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close