KERALANEWSTop NewsUncategorized

സംസ്‌ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായി അഡ്വ പി സതീദേവി ; ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും

തിരുവനന്തപുരം : സംസ്‌ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായി അഡ്വ പി സതീദേവി ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും. വനിതാ കമ്മിഷന്റെ പുതിയ അധ്യക്ഷയായി സതീദേവിയെ സർക്കാർ നിയമിച്ചു. എം സി ജോസഫൈൻ രാജിവച്ച ഒഴിവിലാണ് സതീദേവിയുടെ നിയമനം.

സിപിഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമാണ്. 2004ൽ വടകരയിൽ നിന്നുള്ള ലോക്സഭാ അംഗമായിരുന്നു. സതീദേവിയെ വനിതാ കമ്മീഷൻ അധ്യക്ഷയാക്കാൻ സിപിഎമ്മിൽ നേരത്തെ തന്നെ ധാരണയായിരുന്നു.

സ്ത്രീധന പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് മുൻ അധ്യക്ഷ എം സി ജോസഫൈനെ മാറ്റിയത്. കാലാവധി അവസാനിക്കാൻ എട്ട് മാസം ബാക്കിയുള്ളപ്പോഴായിരുന്നു ജോസ്ഫൈൻ രാജിവെച്ചത്.

സിപിഎം സംസ്ഥാന സമിതി അം​ഗം പി ജയരാജന്റെ സഹോദരിയും, അന്തരിച്ച സിപിഎം നേതാവ് എം ദാസന്റെ ഭാര്യയുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close