NEWSSPORTS

ലോകകപ്പ് ക്വാളിഫയർ; മാര്‍ട്ടിനെസിന്റെ ഗോളിൽ അർജന്റീന

ബ്യൂണസ് അയേഴ്‌സ് : 2022 ഖത്തറിൽ നടക്കുന്ന ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ അർജന്റീന 1-0ന് പെറുവിനെ പരാജയപ്പെടുത്തി. അർജന്റീനക്കായി ലൗട്ടാരൊ മാര്‍ട്ടിനെസ് ആണ് ഗോൾ നേടിയത്. ഈ ജയത്തോടെ അര്‍ജന്റീനയുടെ തോല്‍വി അറിയാത്ത തുടര്‍ച്ചയായ 25ാം മത്സരമായിരുന്നു ഇത്.

43ാം മിനിറ്റിൽ ആയിരുന്നു ലൗട്ടാരൊ മാര്‍ട്ടിനെസ് ഗോൾ നേടിയത്. വലതുവിങ്ങിലൂടെ കയറിയ മൊളിന നൽകിയ പാസിൽ നിന്ന് മികച്ച ഒരു ഹെഡ്ഡർ ഗോളിലൂടെയാണ് മാര്‍ട്ടിനെസ് ഗോൾ നേടിയത്. 65ാം മിനിറ്റിൽ പെറുവിന് അനുകൂലമായി കിട്ടിയ പെനാൽറ്റി മധ്യനിര താരം യോഷിമാർ യോടുന് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. യോഷിമാർ എടുത്ത കിക്ക് ബാറിൽ തട്ടി തെറിച്ചു പോവുകയായിരുന്നു. വിജയത്തോടെ അർജന്റീന പോയിന്റ് പട്ടികയിൽ 11 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. 11 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുള്ള ബ്രസീൽ ആണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close