NEWSSPORTS

ലോകകപ്പ് ക്വാളിഫയർ; അർജന്റീനക്ക് തകർപ്പൻ ജയം; മെസ്സിക്ക് ഗോൾ

ബ്യൂണസ് അയേഴ്‌സ് : 2022 ഖത്തറിൽ നടക്കുന്ന ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ അർജന്റീന 3-0ന് ഉറുഗ്വേയെ പരാജയപ്പെടുത്തി. മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി ഗോൾ നേടിയപ്പോൾ 80 അന്താരാഷ്ട്ര ഗോളുകൾ നേടുന്ന ആദ്യ തെക്കേ അമേരിക്കൻ കളിക്കാരനായി മാറി. അർജന്റീന ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ലൂയിസ് സുവാരസും സംഘവും ആക്രമിച്ചു കളിച്ചു. സുവാരസിന്റെ ഒരു ശ്രമം പോസ്റ്റിൽ തട്ടി പോവുകയും ചെയ്തു.

മത്സരത്തിന്റെ 38ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ലയണൽ മെസ്സി ബോക്സിനുള്ളിലേക്കു നിക്കോ ഗോൺസാലസിനു നൽകിയ പാസ് എടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല പക്ഷെ പന്ത് ഗോളിയെയും മറികടന്ന് വലക്കുള്ളിൽ കയറുകയായിരുന്നു. ആദ്യ പകുതിക്കു തൊട്ടു മുൻപ് 44ാം മിനിറ്റിൽ റോഡ്രിഗോ ഡി പോൾ അർജന്റീനയുടെ ഗോൾ നേട്ടം ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 62ാം മിനിറ്റിൽ ലൗടാരോ മാർട്ടിനെസ് ഗോൾ നേട്ടം മൂന്നാക്കി മാറ്റി.

“ഞങ്ങളുടെ കളിയുടെ നിലവാരത്തിൽ ഞങ്ങൾ വളരെയധികം വളരുന്നുണ്ടെന്ന് ഞാൻ കരുതുന്നു, ഞങ്ങൾ ഇപ്പോൾ പന്ത് പതിവായി കൈവശം വെക്കുന്നു. ഇന്നത്തെ മത്സരം ഒരു കടുത്ത മത്സരമായിരുന്നു, ഞങ്ങൾക്ക് അത് വിജയിക്കണമായിരുന്നു. എല്ലാം മികച്ചതായി.” മത്സരശേഷം മെസ്സി പറഞ്ഞു. ജയത്തോടെ അർജന്റീന 10 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 10 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ബ്രസീലാണ് ഒന്നാം സ്ഥാനത്ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close