NEWSSPORTS

ലോകകപ്പ് ക്വാളിഫയർ; മാസിഡോണിയയെ 4 ഗോളിന് തകർത്തു; ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ജർമ്മനി

സ്‌കോപ്‌ജേ : 2022 ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ജർമ്മനി മാറി. മാസിഡോണിയയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ജർമ്മനി തകർത്തത്. ഗ്രൂപ്പ് ജെ-യിൽ നടന്ന മത്സരത്തിൽ ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിൽ ആണ് നാല് ഗോളുകളും പിറന്നത്. 2022-ൽ ഖത്തറിൽ വെച്ചാണ് ലോകകപ്പ് നടക്കുന്നത്.

രണ്ടാം പകുതിയുടെ 50ാം മിനിറ്റിൽ ഹാവേർട്സ് ആണ് ജർമനിയുടെ ആദ്യ ഗോൾ നേടിയത്. 70, 73 മിനിറ്റുകളിലായി ടിമോ വെർണർ ജർമനിക്കായി ഗോൾ നേടി. 83ാം മിനിറ്റിൽ ജമാൽ മുസിയാല ജർമ്മനിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. പുതിയ കോച്ച്​ ഹാൻസി ഫ്ലിക്കിന്റെ ശിക്ഷണത്തിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് അഞ്ചു ജയങ്ങളാണ് ജർമ്മനി നേടിയത്. ഗ്രൂപ്പ് ജെ-യിൽ 8 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ജർമ്മനി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close