INDIANEWS

ബിജെപിയ്ക്ക് വീണ്ടും തിരിച്ചടി; യശ്പാല്‍ ആര്യയും മകനും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു; തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആശങ്കയിൽ ബിജെപി കേന്ദ്രനേതൃത്വം

ഡെറാഡൂൺ: ഉത്തരേന്ത്യയിൽ വീണ്ടും ബിജെപിയ്ക്ക് തിരിച്ചടി. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഉത്താരാഖണ്ഡ് ബിജെപി നേതാവ് യശ്പാൽ ആര്യയും മകനും ബിജെപി വിട്ടു. പാർട്ടി വിട്ട നേതാവും മകനും കോൺഗ്രസിൽ ചേർന്നു.

ഉത്താരാഖണ്ഡ് സംസ്ഥാന ഗതാഗതമന്ത്രിയാണ് യശ്പാല്‍ ആര്യ. ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നാളുകളായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു യശ്പാല്‍. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഇടപെട്ട് യശ്പാലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഇതേ തുടർന്നാണ് രാജി വെച്ചത്. ബിജെപിയിൽ നിന്ന് രാജിവെച്ച യശ്പാലിനൊപ്പം മകനും ബിജെപി നേതാവുമായ സഞ്ജീവ് ആര്യയും കോണ്‍ഗ്രസില്‍ ചേർന്നിട്ടുണ്ട്. ഇതിന് മുന്നോടിയായി യശ്പാലും മകനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഉത്തർപ്രദേശിൽ ല​​​ഖിം​​​പു​​​ർ ഖേ​​​രിയിലെ സംഭവം തിരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം. ഇതിനു പിന്നാലെയാണ് ഇപ്പോൾ സംസ്ഥാന മന്ത്രി തന്നെ രാജി വെച്ച് പാർട്ടി വിട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് വിട്ട് 2017 ലാണ് യശ്പാല്‍ ആര്യയും സഞ്ജീവും ബിജെപിയില്‍ ചേരുന്നത്. ഇതിന് പിന്നാലെ ബിജെപി യശ്പാലിന് ക്യാബിനറ്റ് മന്ത്രിസ്ഥാനവും നല്‍കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കിടെയാണ് ബിജെപിക്ക് തിരിച്ചടിയായി മന്ത്രി യശ്പാല്‍ ആര്യ പാര്‍ട്ടി വിടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close