INDIANEWS

യോഗി അയോധ്യയിലല്ല, ഗോരഖ്പൂരില്‍ മത്സരിക്കും; രാജ്‌നാഥ് സിങ്ങിന്റെ മകന്‍ നോയിഡയില്‍; ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. അയോധ്യയിലല്ല പകരം ഗോരഖ്പൂരിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്നത്. ഗോരഖ്പൂര്‍ അര്‍ബനിൽ യോഗി ജനവിധി തേടും. കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രസാദാണ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്.

ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രയാഗ് രാജ് ജില്ലയിലെ സിരാത്തു മണ്ഡലത്തില്‍ നിന്നും മത്സരിക്കും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മകന്‍ പങ്കജ് സിങ് നോയിഡയില്‍ മത്സരിക്കും.

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 58 മണ്ഡലങ്ങളില്‍ 57 ലും, രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 55 മണ്ഡലങ്ങളില്‍ 38 ഇടത്തെയും സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.

അതിനിടെ ബിഎസ്പി വിട്ട മുന്‍മന്ത്രി രാംവീര്‍ ഉപാധ്യായ ബിജെപിയില്‍ ചേരും. ബിജെപി ബ്രാജ് മേഖല അധ്യക്ഷന്‍ രജനീകാന്ത് മഹേശ്വരി, ജനറല്‍ സെക്രട്ടറി അശ്വനി ത്യാഗി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close