
ലക്നൗ : മാഫിയ നേതാക്കളുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്ത ഭൂമിയിൽ ഇനി പാവങ്ങൾക്ക് വീട്. ക്രിമിനലുകൾ അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമി യുപി സർക്കാർ പിടിച്ചെടുത്തിരുന്നു. അവിടെയുളള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു കളയുകയും ചെയ്തിരുന്നു. ഈ പ്രദേശത്തായിരിക്കും പാവങ്ങൾക്ക് വീട് വെച്ച് നൽകുക എന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.
2017 ൽ ബിജെപി അധികാരത്തിലെത്തുന്നതിന് മുൻപ് മാഫിയ നേതാക്കളും ക്രിമിനലുകളുമാണ് യുപിയുടെ തെരുവുകളിലൂടെ വിലസി നടന്നിരുന്നത്. എന്നാൽ യോഗി ആദിത്യനാഥ് സംസ്ഥാനത്തെ ക്രിമിനലുകളിൽ നിന്നും സംരക്ഷിക്കുകയും അക്രമികൾക്കെതിരെ മുൻപിൻ നോക്കാതെ നടപടി എടുക്കുകയും ചെയ്തു. മാഫിയ നേതാവും എംഎൽഎയുമായ മുക്താർ അൻസാരിക്കെതിരെ നടപടി സ്വീകരിക്കാനും യോഗി സർക്കാർ മടിച്ചില്ല.
ഉത്തർപ്രദേശിലെ 25 കോടി ജനങ്ങൾ തനിക്കൊപ്പം കുടുംബം പോലെ ഉണ്ടെന്നും അതിനാൽ ആരെയും ഭയക്കേണ്ടതില്ലെന്നുമാണ് യോഗി പറഞ്ഞത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തിൽ സംസ്ഥാനത്തെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും ടാബ്ലറ്റും സ്മാർട്ട് ഫോണും വിതരണം ചെയ്തതിലൂടെ വിദ്യാഭ്യാസ രംഗത്തും മുൻനിരയിലെത്താൻ തയ്യാറായിരിക്കുന്ന യുപി വ്യവസായ മേഖലയിൽ ഉത്തർപ്രദേശ് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്
https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA
ടെലഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക