NEWSWORLD

സഹോദരങ്ങളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി പിടിയിൽ ; കൊലപാതക കാരണം വ്യക്തമല്ല

അമ്മാൻ: സഹോദരങ്ങളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി പിടിയിൽ. ജോർദാനിലെ അമ്മാൻ നഗരത്തിന് വടക്ക് ഇർബിദിലാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ചയാണ് യുവാക്കൾക്ക് കുത്തേറ്റ വിവരം ഇർബിദ് പൊലീസ് ഡയറക്ടറേറ്റിൽ ലഭിച്ചതെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് വക്താവ് വെളിപ്പെടുത്തി.

സഹോദരങ്ങളായ രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ടത്. താമർ, റാമി അൽ ഹമൗരി എന്നീ സഹോദരങ്ങൾക്കും അവരുടെ പിതാവിനും കുത്തേറ്റ നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. സഹോദരങ്ങൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അവരുടെ പിതാവ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. തുടർ നിയമനടപടികൾക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close