KERALANEWSTrending

മാഹി കനാലില്‍ നീന്തല്‍ പരിശീലനത്തിനിടെ അപകടം; മുങ്ങിപ്പോയ കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ നീന്തല്‍ വിദഗ്ധന് ദാരുണാന്ത്യം

കോഴിക്കോട്: നീന്തൽ പരിശീലിക്കുന്നതിനിടെ അപകടത്തിൽപെട്ട കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. അരയക്കൂൽ താഴെ തട്ടാറത്ത് താഴെകുനി സ്വദേശി സഹീർ (42) ആണ് മരണപ്പെട്ടത്. ഇന്നലെ വടകര മാഹി കനാലിൽ ചെമ്മരത്തൂർ ഭാഗത്ത് നീന്തൽ പഠിക്കുന്നതിനിടെ മുങ്ങിപ്പോയ മൂന്ന് കുട്ടികളെ രക്ഷപ്പെടുന്നതിനിടെയാണ് സഹീർ അപകടത്തിൽപ്പെട്ടത്.

നീന്തൽ വിദഗ്ധനായ സഹീർ നിരവധി പേരെ അപകടങ്ങളിൽ നിന്നും രക്ഷപ്പെടുത്തിയിരുന്നു. മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയതിന് ശേഷം കുഴഞ്ഞ് വീണതാണെന്ന് കരുതുന്നത്. മുങ്ങി കാണാതായ സഹീറിനെ ഒന്നര മണിക്കൂറിന് ശേഷം നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്ന് വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. വടകര ഫയർഫോഴസ് ഓഫീസിൽ നിന്നും രണ്ട് യൂണിറ്റും പേരാമ്പ്രയിൽ ഒരു യൂണിറ്റും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.

ഫയർ ആന്റ് റെസ്‌ക്യു ഓഫീസർമാരായ അരുൺ, വാസിത്ത് എന്നിവർ നേതൃത്വം നൽകി. കനാലിൽ ഒഴുക്കിൽപ്പെട്ടവരെ രക്ഷിച്ച സഹീറിൻ്റെ ദാരുണാന്ത്യം നാട്ടുകാരെ സങ്കടത്തിലാഴ്ത്തി. അപകടസ്ഥലത്ത് നാല് മീറ്ററോളം ആഴമുണ്ടായിരുന്നു. ചുഴിയുള്ള ഭാഗവുമാണിത്. ഈ പ്രദേശത്ത് ഇതിന് മുൻപ് നാല് പേർ മുങ്ങി മരിച്ചിരുന്നു. ആഴമുള്ള കനാലിൽ അപകട സാധ്യത മുന്നറിയിപ്പ് പോലുമില്ലെന്നും പരാതിയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close