KERALANEWS

മകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഇരുപത്തിരണ്ടുകാരന് അമ്മ കൂട്ടുനിന്നു; ഇരുവരെയും അറസ്റ്റ് ചെയ്ത് പോലീസ്

അഞ്ചല്‍: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മകന് അമ്മ കൂട്ടുനിന്ന സംഭവത്തിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. വിളക്കുപാറ തോട്ടിന്‍കര പുത്തന്‍വീട്ടില്‍ പ്രസാദ് (ഉണ്ണി-22), അമ്മ സിംല (44) എന്നിവരെയാണ് ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ഇരുപത്തിരണ്ടുകാരനായ യുവാവ് പീഡിപ്പിച്ചത്.

പ്രതിയായ ഉണ്ണി പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഇതിനെ തുടർന്ന് വീട്ടിലെത്തിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ സംഭവം അറിഞ്ഞിട്ടും യുവാവിന്റെ അമ്മ പോലീസിൽ വിവരമറിയിച്ചില്ല. വിവരം പുറത്ത് പറയാതെ കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനാണ് അമ്മ സിംലയ്‌ക്കെതിരെ കേസെടുത്തത്. പെൺകുട്ടിയുടെ മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയത്. ഇതിനെ തുടർന്നാണ് അമ്മയെയും മകനെയും അറസ്റ്റ് ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close