KERALANEWSTrending

സ്ത്രീകളെ സാരി ഉടുപ്പിക്കാന്‍ വിദഗ്ധന്‍; ‘വീഴ്ത്താൻ’ സൗന്ദര്യവർധക വസ്തുക്കൾ; കോസ്മറ്റോളജിസ്റ്റ്’ എന്നുപറഞ്ഞ് സ്വയം പരിചയപ്പെടുത്തൽ; സാമ്പത്തിക തട്ടിപ്പിന് മോൻസൺ കണ്ടെത്തിയിരുന്നത് വിത്യസ്ത വഴികൾ

കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കൽ സ്ത്രീകളെ വലയിലാക്കിയിരുന്നത് സൗന്ദര്യവർധക വസ്തുക്കൾ നൽകി. ‘കോസ്മറ്റോളജിസ്റ്റ്’ എന്നുപറഞ്ഞ് സ്വന്തമായി പരിചയപ്പെടിുത്തിയിരുന്ന മോൻസൺ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വിലകൂടിയ സൗന്ദര്യവർധക വസ്തുക്കളായിരുന്നു ചികിൽസയുടെ ഭാഗമായി സ്ത്രികൾക്ക് നൽകിയിരുന്നത്. അതിനാൽത്തന്നെ പലർക്കും ഫലപ്രാപ്തിയും ലഭിച്ചിരുന്നു.

ഈ വിവരം പരസ്പരം പറഞ്ഞ് കൂടുതൽപേർ അറിഞ്ഞു. ഇത്തരത്തിൽ നിരവധിപേർ മോൻസന്റെ അടുക്കൽ എത്തിയിരുന്നു. ചില ഉന്നതരും അവരുടെ ഭാര്യമാരും സൗന്ദര്യചികിത്സ തേടി എത്തിയിരുന്നതായാണ് അന്വേഷണസംഘത്തിന് വിവരം.

വിദേശത്തുനിന്ന് ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്ന വനിതയെ സാരി ഉടുക്കാൻ പഠിപ്പിച്ചാണ് മോൻസൻ വലയിൽ ‘വീഴ്ത്തി’യത്. ഇവരോട് പ്രധാന ചടങ്ങുകളിൽ സാരി ധരിച്ച് വരാൻ നിർദേശിച്ചു. സാരി ഉടുക്കാൻ മോൻസൻ പഠിപ്പിക്കുകയും ചെയ്തു.

മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത് താനാണെന്ന് തെളിവെടുപ്പിനിടെ മോൻസൻ പറഞ്ഞു. എസ് പി സുജിത് ദാസിന്റെ കല്യാണ തലേന്നാണ് താൻ ബെഹ്‌റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത്. ബെഹ്‌റ എഡിജിപി നോജ് എബ്രഹാമിനെയും കൂടെ കൂട്ടി. ഇരുവരെയും വഞ്ചിക്കാൻ ഉദ്ദേശ്യമില്ലായിരുന്നു. ബെഹ്‌റയെ തനിക്ക് പരിചയപ്പെടുത്തിയത് അനിത പുല്ലയിൽ ആണെന്നും മോൻസൻ പറഞ്ഞു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close