KERALANEWS

പീഡനത്തിന് ഇരയായ യുവതിയുടെ അമ്മ വീട്ടിൽ മരിച്ച നിലയിൽ; ചേവായൂരിൽ കാണപ്പെട്ട മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

കോഴിക്കോട്: ചേവായൂരിൽ ബസിനുള്ളിൽ വെച്ച് പീഡനത്തിന് ഇരയായ യുവതിയുടെ അമ്മ വീട്ടിൽ മരിച്ച നിലയിൽ. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണ് ഇവർ. പീഡനത്തിന് ഇരയായ പെൺകുട്ടി സാമൂഹ്യ നീതി വകുപ്പിൻറെ നിർദ്ദേശപ്രകാരം മറ്റൊരു കേന്ദ്രത്തിലാണ് കഴിയുന്നത്. ജൂലൈയിലാണ് 21 വയസ് പ്രായമുളള മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ മൂന്നു പേർ ചേർന്ന് നിർത്തിയിട്ട ബസിനുളളിൽ ബലാത്സംഗം ചെയ്തത്.

കുന്ദമംഗലം സ്വദേശി ഗോപീഷ് പത്താംമൈൽ സ്വദേശി മുഹമ്മദ് ഷമർ എന്നിവരെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽപോയ രണ്ടാം പ്രതി പന്തീർപാടം സ്വദേശി ഇന്ത്യേഷ് കുമാറിനായി അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. യുവതി നേരത്തേയും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചികിത്സ തേടിയിരുന്ന യുവതി രോഗം കലശലാകുമ്പോൾ വീട് വീട്ടിറങ്ങാറുണ്ട്. ഇത്തരത്തിൽ വീട് വിട്ടിറങ്ങിയപ്പോഴാണ് താൻ മുമ്പും പീഡനത്തിന് ഇരയായതെന്ന് യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close