KERALANEWSTop NewsUncategorized

ഷുഹെെബ് വധക്കേസ്; കേസ് സിബിഐക്കു വിടണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ഷുഹെെബ് വധക്കേസ് ഇന്ന് സുപ്രീം കോടതിയിൽ. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും. കേസിൽ ഹെെക്കോടതി വിധിക്കെതിരെ ഷുഹെെബിന്റെ മാതാപാതാക്കൾ നൽകിയ ഹർജിയാണ് സുപ്രീംകോടതി ഇന്ന് പരി​ഗണിക്കുക . ജസ്റ്റിസ് നാ​ഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത്.

കേസിലെ മുഖ്യ പ്രതിയായ ആകാശ് തില്ലങ്കെരിക്ക് മുഖ്യമന്ത്രിയും സിപിഎംമായുള്ള ബന്ധത്തെക്കുറിച്ച് കേരള പോലീസ് അന്വേഷണം നടത്തിയില്ലന്ന് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. കണ്ണൂരിലെ സിപിഎം നേതൃത്വത്തിന്റെ സമ്മർദത്തെ തുടർന്നാണ് സിബിഐ അന്വേഷണം വേണ്ടന്ന നിലപാട് സർക്കാർ സ്വീകരിക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. എന്നാൽ അന്വേഷണം പൂർത്തിയായന്നും കോടതി അനുവദിച്ചാൽ വിചാരണ ആരംഭിക്കുമെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close