KERALANEWS

കു​റു​വ സം​ഘ​മ​ല്ല, സാ​മൂ​ഹ്യ വി​രു​ദ്ധ​ർ; ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ഴു ഓ​ണ്‍​ലൈ​നി​ൽ ലഭിക്കുന്നതെന്ന് പോ​ലീ​സ്

ഏ​റ്റു​മാ​നൂ​ർ: കു​റു​വ ഭീ​തി നി​ല​നി​ർ​ത്തി അ​ഴി​ഞ്ഞാ​ടു​ന്ന​ത് സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​ന്ന് സൂ​ച​ന.ക​ഴി​ഞ്ഞ ദി​വ​സം നീ​ണ്ടൂ​രി​ൽ ഒ​രു വീ​ടി​നു സ​മീ​പം വി​ജ​ന​മാ​യ പു​ര​യി​ട​ത്തി​ൽ നിന്ന് ക​ണ്ടെ​ത്തി​യ മ​ഴു ഓ​ണ്‍​ലൈ​നി​ൽ ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് പോ​ലീ​സ് പറഞ്ഞു. മൂ​ന്ന് ദി​വ​സം മു​ന്പ് അതിരമ്പുഴ മ​ണ്ണാ​ർ​കു​ന്നി​ൽ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ​ത് ക​ഞ്ചാ​വ് സംഘത്തിൽപെട്ട ര​ണ്ടു പേ​രു​ടെ ചി​ത്ര​മാ​ണെ​ന്നും പോ​ലീ​സ് ഉ​റ​പ്പാ​ക്കി.

അതിരമ്പുഴയിൽ ക​ഴി​ഞ്ഞ 26ന് ​വെ​ളു​പ്പി​ന് ഏ​ഴു വീ​ടു​ക​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ശ്ര​മം മാ​ത്ര​മാ​ണ് കു​റു​വ സം​ഘ​ത്തിന്‍റേ​തെ​ന്ന് ഉ​റ​പ്പി​ക്കാ​വു​ന്ന​ത്. സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ത്തി​ൽ അ​വ​രു​ടെ കൈ​വ​ശം മാ​ര​കാ​യു​ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ദൃ​ഢ​ഗാ​ത്ര​രാ​യ അ​വ​ർ അ​ടി​വ​സ്ത്രം മാ​ത്ര​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. മോ​ഷ​ണ​ശ്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം അ​വ​ർ റെ​യി​ൽ​പാ​ള​ത്തി​ലൂ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തേ​ക്കാ​ണ് പോ​യ​ത്. അ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം നീ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ ക​ളി​ക്കാ​ട് വീ​ട്ടി​ൽ രാ​ത്രി​യി​ൽ എ​ത്തി​യ അ​ജ്ഞാ​ത സം​ഘം വാ​തി​ലി​ൽ ത​ട്ടി​യും സി​റ്റൗ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​സേ​ര​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചി​രു​ന്നു.

പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ ത​ന്നെ മ​ണി​മ​ല​പ​റ​ന്പ് വീ​ടി​ന്‍റെ ഭി​ത്തി​യി​ൽ മൂ​ന്ന് ദി​വ​സം മു​ന്പ് അ​ട​യാ​ള​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഇ​തി​ന്‍റെ ത​ലേ ദി​വ​സ​മാ​ണ് അ​തി​ര​ന്പു​ഴ മ​റ്റം ക​വ​ല​യ്ക്ക് സ​മീ​പം തൊ​ട്ട​ടു​ത്ത​ടു​ത്ത വീ​ടു​ക​ളു​ടെ ചു​വ​രു​ക​ളി​ൽ അ​ട​യാ​ള​ങ്ങ​ൾ ക​ണ്ട​ത്. ഏ​റ്റ​വു​മൊ​ടു​വി​ലാ​യി നീ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ ക​ള​രി​ക്ക​ൽ മ​ഠ​ത്തി​ൽ ശോ​ഭ​ന​യു​ടെ വീ​ടി​ന് തൊ​ട്ട​ടു​ത്തു​ള്ള വി​ജ​ന​മാ​യ പു​ര​യി​ട​ത്തി​ൽ നി​ന്നാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​ഴു ക​ണ്ടെ​ത്തി​യ​ത്. അതിരമ്പുഴയിൽ കു​റു​വ സം​ഘ​മെ​ന്ന് ക​രു​തു​ന്ന മോ​ഷ​ണ സം​ഘം വ​ന്ന​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കാ​ട്ടാ​ത്തി, മു​ണ്ട​ക​പ്പാ​ടം, മാ​ന്നാ​നം കു​ട്ടി​പ്പ​ടി, നീ​ണ്ടൂ​രി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ, മ​ണ്ണാ​ർ​കു​ന്ന്, ശ്രീ​ക​ണ്ഠ​മം​ഗ​ലം, അ​ടി​ച്ചി​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം മോ​ഷ്ടാ​ക്ക​ൾ ഓ​ടി​പ്പോ​കു​ന്ന​ത് ക​ണ്ട​താ​യി പ​റ​യു​ന്നു.

കു​റു​വാ സം​ഘ​ത്തി​ന്‍റെ മ​റ​വി​ൽ മ​റ്റ് ശ​ക്തി​ക​ൾ ജ​ന​ങ്ങ​ളെ പേ​ടി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കോ​ട്ടൂ​ർ.കു​റു​വാ സം​ഘം കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ അ​ടു​ത്ത ദി​വ​സം പ്രാ​യ​മാ​യ​വ​ർ ത​നി​യെ താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്ത് ക​സേ​ര​ക​ൾ വ​ലി​ച്ച് എ​റി​യു​ക​യും വാ​തി​ലി​ൽ ത​ട്ടി ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. നീ​ണ്ടൂ​രി​ൽ അ​തി​ന് പി​ന്നാ​ലെ കു​റു​വാ സം​ഘ​ത്തി​ന്‍റേതെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന അ​ട​യാ​ള​ങ്ങ​ൾ നീ​ണ്ടൂ​രി​ലെ ചി​ല വീ​ടു​ക​ളി​ൽ പ​തി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത ഒ​രു പു​ര​യി​ട​ത്തി​ൽ നി​ന്ന് ഒ​രു മ​ഴു ല​ഭി​ച്ചു. മ​നു​ഷ്യ​രെ ഭ​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ക​ഞ്ചാ​വ് മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി സം​ശ​യ​മു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തോ​മ​സ് കോ​ട്ടൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close