Breaking NewsKERALANEWSTop News
ബസ് യാത്രക്കിടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് മാനഹാനി; കണ്ടക്ടര്‍ക്ക് നാലുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

പട്ടാമ്പി: ബസ് യാത്രക്കിടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മാനഹാനി വരുത്തിയ ബസ് കണ്ടക്ടർക്ക് നാലുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. മലപ്പുറം എടപ്പാൾ പെരുമ്പറമ്പ് പണിക്കവീട്ടിൽ ജബ്ബാറിനെയാണ് (42) ശിക്ഷിച്ചത്. പട്ടാമ്പി പോക്സോ അതിവേഗ കോടതിയുടേയാണ് വിധി. പിഴത്തുക ഇരയ്ക്ക് നൽകാനും വിധിയുണ്ട്.
പാലക്കാട്-ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ 2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി പട്ടാമ്പി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അന്നത്തെ എസ്.ഐ. ആയിരുന്ന അബ്ദുൾഹക്കീമാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽപോലീസ് ഓഫീസർ എസ്. മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു.