INDIANEWSTop News

ജമ്മു കശ്മീരിലെ 11 ഇടങ്ങളിൽ എൻഐഎ റെയ്ഡ്; 12 പേർ കസ്റ്റഡിയിൽ; ഈ മാസം മാത്രം കശ്മീരിൽ കൊല്ലപ്പെട്ടത് 11 സാധാരാണക്കാർ

ജമ്മു കാശ്മീർ: ഭീകരാക്രമണങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് ജമ്മു കശ്മീരിലെ 11 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായവരുടെ വീടുകളിലും പരിശോധന നടത്തി. വിവിധ തീവ്രവാദ ശൃംഖലകളുടെ ഭാഗമായി പ്രവർത്തിക്കുന്നവരെ കണ്ടെത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. പരിശോധനകൾക്ക് പിന്നാലെ 12ഓളം പേരെയാണ് എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

ശ്രീനഗർ, ബാരാമുള്ള, സോപോർ, പുൽവാമ, കുൽഗാം, പൂഞ്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. ചൻപോരയിൽ ഹംദാൻ കോളനിയിലെ റാഷിദ് ഭട്ട്, ഫഹദ് അലി വാനി, ഭാഗ്-ഇ-മെഹ്തബിലെ ഗവൺമെന്റ് ഹൗസിങ് കോളനിയിൽ താമസിക്കുന്ന ഫുർകാൻ ഇമ്രാൻ അഖൻ എന്നിവരുടെ വീടുകളിൽ എൻഐഎ റെയ്ഡ് നടത്തി. കഴിഞ്ഞ ആഴ്ചയും എൻഐഎയുടെ നേതൃത്വത്തിൽ പരിംപോറ, ചട്ടബൽ, ചനപോര, സോളിന, ചട്ടബൽ ഉൾപ്പെടെയുള്ള 16 ഇടങ്ങളിൽ റെയ്ഡ് നടന്നിരുന്നു.

ഈ മാസം മാത്രം 11 സാധാരാണക്കാരാണ് കശ്മീരിലെ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ പൂഞ്ചിൽ തുടർച്ചയായ പത്താം ദിവസവും വ്യാപക തെരച്ചിൽ തുടരുകയാണ്. മുൻകരുതലിന്റെ ഭാഗമായി പ്രധാന പാതകളിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 9 സൈനികരാണ് പൂഞ്ചിൽ വീരമൃത്യു വരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close