INDIAKERALANEWSTop News

കേരളത്തിലുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്രവാദ പ്രവർത്തനം തടയാൻ എൻഐഎ യുടെ തിരച്ചിൽ; കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനം തടയുക ലക്ഷ്യം

ന്യൂഡൽഹി: ആയുധപരിശീലനം നടത്തുന്നതിനും തീവ്രവാദ പ്രവർത്തനം നടത്തുന്നതിനും നിരോധിത ഭീകര സംഘടനയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗങ്ങൾ നടത്തിയ ഗൂഢാലോചന സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ 20 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നു. സിപിഐ (മാവോയിസ്റ്റ്) 2016 സെപ്റ്റംബറിൽ കേരളത്തിലെ നിലമ്പൂർ വനമേഖലയിൽ പരിശീലന ക്യാമ്പ്, ആയുധ പരിശീലനം, പതാക ഉയർത്തൽ, സംഘടന രൂപീകരണ ദിനാഘോഷങ്ങൾ എന്നിവ നടത്തിയതായാണ് എൻഐഎ പറയുന്നത്.

2017 സെപ്റ്റംബർ 30-ന് കേരളത്തിലെ എടക്കര പോലീസ് സ്റ്റേഷനിൽ മാവോയിസ്റ്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. 2020-ൽ കേരള പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് കേസ് അന്വേഷിച്ചു. തുടർന്ന് എൻഐഎ കൊച്ചി കേസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. കേരളത്തിൽ തൃശ്ശൂർ, വയനാട്, കണ്ണൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ്. തമിഴ്‌നാട്ടിൽ കോയമ്പത്തൂരിലാണ് റെയഡ് നടക്കുന്നത്. പുളിയങ്കുളം, സുങ്കം, പൊള്ളാച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന റെയ്ഡിൽ കേരളത്തിൽ പിടിയിലായ മാവോയിസ്റ്റ് നേതാവുമായി അടുത്ത ബന്ധമുള്ളവരെയാണ് തേടുന്നത്.

ഉത്തരേന്ത്യയിൽ 18 സ്ഥലങ്ങളിലാണ്‌ റെയ്ഡ് നടക്കുന്നത്. ഡൽഹി, യു.പി, കശ്മീർ എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടക്കുന്നത്. ഭീകര പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകുന്നവരെയും ഒളിച്ചു കഴിയുന്ന തീവ്രവാദികളെ പിടികൂടാനുമാണ് ഉത്തരേന്ത്യൻ സംസ്ഥാങ്ങളിൽ റെയ്ഡ് നടത്തുന്നത്. ഡൽഹിയിൽ പോലീസ് തിരച്ചിലിൽ വ്യാജരേഖകൾ സൃഷ്ടിച്ച് ഇന്ത്യയിൽ താമസിച്ച് ഭീകര പ്രവർത്തനം നടത്തിയ പാക് ഭീകരനെ പിടികൂടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close