INDIANEWS

മാതാപിതാക്കളെയും കൂട്ടി വിമാനത്തില്‍ ഒരു യാത്ര; മനസ്സിൽ കൊണ്ട് ന‌ടന്ന ആ കൊച്ച് ആ​ഗ്രഹവും സാധിച്ച് നീരജ് ചോപ്ര

ന്യൂഡല്‍ഹി: നീരജ് ചോപ്രയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഒളിമ്ബിക്സിലെ സ്വർണ നേട്ടം. എന്നാൽ അതിന്റെ കൂടെ ഒരു ആഗ്രഹം കൂടി നീരജ് തന്റെ മനസില്‍ കൊണ്ട് നടക്കുന്നുണ്ടായിരുന്നു. തന്റെ മാതാപിതാക്കളെയും കൂട്ടി വിമാനത്തില്‍ ഒരു യാത്ര. ആ ആഗ്രഹവും ഒടുവില്‍ നീരജ് ചോപ്ര പൂര്‍ത്തിയാക്കി. തന്റെ മാതാപിതാക്കളോടൊപ്പം വിമാനത്തിലിരിക്കുന്ന ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് നീരജ് ഈ സന്തോഷവാ‌ര്‍ത്ത തന്റെ ആരാധകരുമായി പങ്കുവച്ചത്.

ഒളിമ്ബിക്സിനു ശേഷം നിരവധി സ്വീകരണങ്ങളില്‍ പങ്കെടുക്കേണ്ടി വന്നതിനാല്‍ വേണ്ട രീതിയില്‍ പരശീലനം നടത്താന്‍ സാധിച്ചില്ലെന്നും അതിനാലാണ് താന്‍ മത്സരരംഗത്തു നിന്നും മാറിനില്‍ക്കുന്നതെന്നും നീരജ് വ്യക്തമാക്കിയിരുന്നു. ഇടവേളയ്ക്കു ശേഷം ലോക ചാമ്ബ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നീ മത്സരങ്ങള്‍ നടക്കുന്ന 2022ല്‍ മത്സരരംഗത്ത് മടങ്ങിയെത്താനാണ് തന്റെ തീരുമാനമെന്ന് നീരജ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close