MoviesNEWSTrending

വറ്റാത്ത മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും നേർചിത്രം; രാജ്യാന്തര മേളയിൽ ശ്രദ്ധിക്കപ്പെട്ട് നിറയെ തത്തകളുള്ള മരം

എ ചന്ദ്രശേഖർ

പനാജി: വൃദ്ധമാതാപിതാക്കളെ വഴിയിലുപേക്ഷിക്കുന്ന മക്കളുടെ കാലത്ത് വറ്റാത്ത മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും ചലച്ചിത്ര ഭാഷ്യവുമായാണ് ദേശീയ രാജ്യാന്തര പ്രസിദ്ധനായ സംവിധായകൻ ജയരാജ് കേരളത്തെ പ്രതിനിധീകരിച്ച് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ എത്തിയിരിക്കുന്നത്. നിറയെ തത്തകളുള്ള മരം എന്ന ജയരാജ് സിനിമ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരുടെ കണ്ണു നനയിക്കുന്ന പരിചരണമാണ്. കുറെ മുത്തച്ഛമാർ നിറഞ്ഞ ഒരു കുടുംബത്തിന്റെ അത്താണിയായ എട്ടു വയസ്സുകാരനെ കേന്ദ്രീകരിച്ചാണ് സിനിമ.

പുഴയിൽ മീൻ പിടിച്ചാണ് ഉപജീവനം കണ്ടെത്തുന്നത്. ഒരു ദിവസം പുഴക്കരയിൽ വച്ച് കാഴ്ചയില്ലാത്ത ഒരു വയോധികനെ അവൻ കാണുന്നു. ഓർമ നഷ്ടപ്പെട്ട ആ മനുഷ്യന് വീട് എവിടെയാണെന്നറിയില്ല. നിറയെ തത്തകളുള്ള ഒരു മരത്തിനടുത്താണ് വീട് എന്നേ അദ്ദേഹത്തിനറിയൂ. അങ്ങനെ അവൻ കാഴ്ചശക്തിയും ഓർമയും നഷ്ടമായ അയാളെയും കൊണ്ട് ആ വീട് തിരക്കി പോവുകയാണ്. ഒരിടത്ത് തത്തകളുടെ ശബ്ദം കേൾക്കുമ്പോൾ അവിടെയാണ് തന്റെ വീട് എന്നയാൾ പറയുന്നു. അവരവിടെയത്തുമ്പോൾ കേൾക്കുന്നത് കുറച്ചു ദൂരെ കൊണ്ടു കളഞ്ഞുകൂടായിരുന്നോ എന്ന സംഭാഷണമാണ്. കാര്യങ്ങൾ മനസ്സിലായ കുട്ടി സ്വന്തം മുത്തച്ഛനെന്നവണ്ണം അയാളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയാണ് ഇതിൽ വൃദ്ധനെ അവതരിപ്പിക്കുന്നത് കാഴ്ച പരിമിതിയുള്ള കണ്ണൂർ സ്വദേശി നാരായണൻ ചെറുപഴശ്ശിയാണ്. അന്ധതയോട് പൊരുതി ജീവിതവിജയം നേടിയ ആളാണ് നാരായണൻ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close