INDIANEWS

‘ബിറ്റ്‌കോയിനെ കറൻസിയായി അംഗീകരിക്കാൻ സർക്കാരിന് നിർദ്ദേശമില്ല; സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് വിലക്കേർപ്പെടുത്തും’: കേന്ദ്ര ധനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ബിറ്റ്‌കോയിനെ കറൻസിയായി അംഗീകരിക്കാൻ സർക്കാരിന് നിർദ്ദേശമില്ലെന്ന് ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി നിർമ്മല സീതാരാമൻ. ബിറ്റ്‌കോയിൻ ഇടപാടുകളുടെ വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നില്ലെന്നും ലോക്‌സഭയെ അറിയിച്ചു.

രാജ്യത്ത് ബിറ്റ്‌കോയിനെ ഒരു കറൻസിയായി അംഗീകരിക്കാൻ സർക്കാരിന് എന്തെങ്കിലും നിർദ്ദേശമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ക്രിപ്റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2021 അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് പ്രതികരണം. ഇതിലൂടെ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ വിലക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഈ ബില്‍ വഴി ഇന്ത്യ റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിക്ക് സാധുത നല്‍കാനാണ് ശ്രമിക്കുന്നത്.

2018ലാണ് ഏറ്റവും മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ നിലവില്‍ വന്നത്. ലോകത്തിലെ തന്നെ ആദ്യ ക്രിപ്‌റ്റോകറന്‍സി കൂടിയാണ് ബിറ്റ്‌കോയിന്‍.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close