INSIGHTKERALANEWS

“രാഷ്ട്രീയ ജീവിതത്തിൽ ഭർത്താവിന് കിട്ടുന്ന കല്ലേറ് നമ്മുക്കും കിട്ടും; പേടിച്ച് കഷ്ടപ്പെട്ട് ഒന്നും ചെയ്യാൻ ആഗ്രഹിക്കുന്നില്ല; എന്റെ സന്തോഷത്തിനും സംതൃപ്തിക്കും വേണ്ടിയാണ് ഞാനെല്ലാം ചെയ്യുന്നത്”: നിഷ ജോസ് കെ മാണി

രാഷ്ട്രീയത്തിൽ സജീവമല്ലെങ്കിലും കേരളം രാഷ്ട്രീയത്തിൽ നിറഞ്ഞു കേൾക്കുന്ന പേരാണ് നിഷ ജോസ് കെ മാണി. എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമാണ്. ഭർത്താവിന്റെയോ ഭർതൃ പിതാവിന്റെയോ മേൽവിലാസം കൂടാതെ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. നിഷ ജോസ് കെ മാണി മീഡിയ മംഗളത്തിന് നൽകിയ അഭിമുഖത്തിൽ നിന്ന്….

സാമൂഹ്യ പ്രവർത്തനത്തിലേക്ക് എത്തിച്ചേരാൻ ഉണ്ടായ കാരണം ?

സാമൂഹ്യ പ്രവർത്തനത്തിലേക്ക് നമ്മൾ പോകുന്നതല്ല, മറിച്ച് നമ്മൾ പോകുന്ന വഴിക്ക് അത് നമ്മളെ കേറി പിടിക്കുകയാണ് ചെയ്യുന്നത്. ചെറുപ്പം മുതലേ എന്റെ മാതാപിതാക്കൾ വളരെ സാമൂഹിക അവബോധം ഉള്ള ആളുകൾ ആണ്. അവർ ഓരോ സ്ഥലത്തേക്ക് പോകുമ്പോൾ ഞാനും അവരുടെ കൂടെ പോകുന്നു. അങ്ങനെ അത് സംഭവിച്ചു. നമ്മൾ ആയിട്ട് തേടി പിടിച്ച ഒരു മേഖല അല്ല.

എന്റെ ജീവിതത്തിൽ ആണെങ്കിലും ഞാൻ പ്ലാൻ ചെയ്ത കാര്യങ്ങൾ അല്ല, എല്ലാം സംഭവിച്ചതാണ്. ഹെയർ ഡോനേഷൻ ആണെങ്കിലും സ്‌കൂബ ഡൈവിങ് ആണെങ്കിലും പ്ലാൻ ചെയ്തത് പോയതല്ല. എന്റെ വഴിയിൽ വന്നപ്പോൾ ഞാൻ ഒപ്പം കൂടി.

ഹെയർ ഡോനേഷൻ ചെയ്യാനുള്ള കാരണം?

5 തവണ ഹെയർ ഡൊണേറ്റ് ചെയ്തു. ഒരു ടീച്ചർ, വളരെ ആത്മവിശ്വാസം ഉള്ള സ്ത്രീ ആയിരുന്നു. കീമോ ചെയ്തു തലമുടി നഷ്ടപ്പെട്ടപ്പോൾ അവരുടെ എല്ലാ കോൺഫിഡൻ സും നഷ്ടമായി. അവരുടെ അനുഭവം കേട്ടപ്പോൾ എനിക്ക് തോന്നി എന്തെങ്കിലും ചെയ്യണം എന്ന്. അങ്ങനെ തുടങ്ങിയത് ആയിരുന്നു. പുറത്തൊക്കെ ഇത് വളരെ കോമൺ ആണ്. ആദ്യം തലമുടി നൽകിയപ്പോൾ ആരെയും അറിയിക്കാതെ ആയിരുന്നു ചെയ്തത്. പിന്നീട് അതൊരു പ്രോഗ്രാം ആയി ചെയ്തു.

എഴുതിയ പുസ്തകങ്ങളെ കുറിച്ച് ?

മൂന്ന് പുസ്തകങ്ങൾ കൂടാതെ മറ്റു രണ്ട് പുസ്തകങ്ങൾ കൂടി എഴുതിയിട്ടുണ്ട്. അത് രണ്ടും കൂടി ഒറ്റ ബുക്ക് ആയി പ്രസിദ്ധീകരിക്കാൻ ആണ് ആഗ്രഹിക്കുന്നത്. നമ്മുടെ ജീവിതത്തിലെ അനുഭവങ്ങൾ ആളുകളുമായി പങ്കു വയ്ക്കണം എന്ന് തോന്നിയപ്പോൾ ആണ് എഴുതിയത്.

ആദ്യ പുസ്തകം അച്ചാച്ചന്റെ ബജറ്റിനെ ബേസ് ചെയ്തത് ആയിരുന്നു. രണ്ടാമത്തെ പുസ്തകം എന്റെ ജീവിത അനുഭവങ്ങളും. മൂന്നാമത്തേത് കേരളത്തിലെ പ്രളയവും സ്ത്രീകളും.

ബിസിനസ് കുടുംബത്തിൽ നിന്ന് രാഷ്ട്രീയ കുടുംബത്തിലേക്ക് വന്നപ്പോൾ ?

അത് വലിയൊരു മാറ്റം ആണ്. ബിസിനസ് ഫാമിലി എന്ന് പറയുമ്പോൾ നമ്മൾ നമ്മുടെ ലൈഫ് പബ്ലികിലേക്ക്‌ തുറന്നിട്ടില്ല. കല്യാണത്തിന് മുൻപ് ഞാൻ ഒരുപാട് കാര്യങ്ങള് ചെയ്തിട്ടുണ്ട്. പക്ഷേ ആരും അത് ചർച്ച ചെയ്തിട്ടില്ല. ഒരു രാഷ്ട്രീയ പ്രവർത്തകരുടെ ഭാര്യ ആയപ്പോൾ ആണ് ആ വ്യത്യാസം എനിക്ക് മനസ്സിലായത്.

ബിസിനസ് ചെയ്യാൻ തോന്നിയിട്ടുണ്ടോ?

സോഷ്യൽ സംരംഭകത്വം ചെയ്യണം എന്ന് തോന്നിയിട്ടുണ്ട്. ജീവിതത്തിൽ എപ്പോഴെങ്കിലും ഞാനത് ചെയ്യും. അത് വേസ്റ്റ് മാനേജ്മെൻറ്മായി ബന്ധപ്പെട്ട ഒരു കാര്യമായിരിക്കും.

പാലായിലെ വീടിനെ പറ്റി?

വെറുമൊരു വീടല്ല. അതൊരു വികാരമാണ്. ആ വികാരം എന്നുപറയുന്നത് അച്ചാചന്റെ ഒരു സാന്നിധ്യം ഉണ്ടവിടെ. പല വ്യക്തികൾ വരുന്നു. അവരുടെ വിഷമം പറയുന്നു. നമ്മൾ അവരെ സഹായിക്കുന്നു. അവർ മുന്നോട്ട് പോകുന്നു. അങ്ങനെ ഒരു വേദി ആയാണ് ഞാൻ എന്റെ വീടിനെ കാണുന്നത്.

മിസ്‌ കേരള ആയതിനു ശേഷം?

ഞാൻ എടുത്ത തീരുമാനം കല്യാണം കഴിക്കാൻ ആയിരുന്നു. എന്റെ അപ്പപ്പനോട് ഞാൻ ചോദിച്ചു മിസ് കേരളയിൽ പോകാൻ. അപ്പാപ്പൻ ആണ് വീട്ടിലെ അവസാന വാക്ക്. ഞങളുടെ കുടുംബം ട്രഡീഷണൽ ഫാമിലി ആണ്. പഠിക്കാൻ എത്ര വേണമെങ്കിലും അനുവദിക്കും.

കല്യാണത്തിന് മുൻപ് തന്നെ എനിക് സിനിമയിലേക്ക് അവസരം ലഭിച്ചിരുന്നു. തീരുമാനം എടുത്തത് അപ്പാപ്പൻ ആയിരുന്നു. വേണ്ടെന്ന് വെച്ചു. കല്യാണ ശേഷം എന്റെ അപ്പപ്പന്റെ സ്ഥാനം അച്ചാചനു ആയിരുന്നു.

പഠന കാലത്തെ രാഷ്ട്രീയം?

പഠിക്കുന്ന സമയത്തും കല്യാണം കഴിഞ്ഞ് ആദ്യ കുറച്ച് വർഷവും രാഷ്ട്രീയം എന്താണെന്ന് എനിക് അറിയില്ലായിരുന്നു. ഞാൻ ഒരു പൊളിറ്റിക്കൽ ഫാമിലിയിലെ അംഗമാണ്. ജോസ് രാഷ്ട്രീയത്തിൽ ഉണ്ട്. അതുകൊണ്ട് ഇനി പോകേണ്ട കാര്യം ഇല്ലല്ലോ. ഒരു പൊസിഷൻ എടുക്കേണ്ട കാര്യമില്ല. ഞാൻ പൊളിറ്റിക്ക ലി ആക്റ്റീവ് ആണോ എന്ന് ചോദിച്ചാൽ ഞാൻ പറയും എന്റെ വീട്ടിലേക്ക് വരുന്നവർക്ക് ചായയും കാപ്പിയും കൊടുക്കുന്നത് ഞാൻ അല്ലേ. ഞാൻ ആണ് അവരെ സപ്പോർട്ട് ചെയ്യുന്നത്.

സ്‌കൂബ ഡൈവിങ്.?

വെള്ളം എനിക് ഒരുപാട് ഇഷ്ടമാണ്. ചെറുപ്പം മുതലേ ഞങൾ ആലപ്പുഴ ബീച്ചിൽ പോകുമായിരുന്നു. ഡൈവിങ് എന്ന് പറഞ്ഞാല് അത് വേറെ ഒരു അനുഭവം ആണ്. നമ്മൾ മുകളിൽ കാണുന്നതല്ല വെള്ളത്തിന്റെ അടിയിൽ . അവിടെ വളരെ സമാധാനവും ഭംഗിയുമാണ്. നിങ്ങൾക്ക് പോയലെ അത് മനസിലാകു. അതൊരു മെടിറ്റേഷൻ പോലെയാണ്.

അമ്മ, ഭാര്യ , മകൾ ഏതിലാണ് പെർഫെക്റ്റ്?

ഒന്നിലും ഞാൻ നല്ലതല്ല. കുറെയും കൂടി നന്നാവാൻ ഉണ്ട്. എനിക്ക് പറ്റുന്നത് പോലെ ഞാൻ ചെയ്യുന്നുണ്ട്. അതിലും നല്ലത് ആവാനുള്ള സ്ട്രെസ്സ് ഞാൻ ഏറ്റെടുക്കില്ല.

കയാകിങ്?

എനിക്ക് 48 വയസ്സുണ്ട്. ഇൗ സാഹസികത എന്ന് പറയുന്നത് ഞാൻ ആസ്വദിച്ച് ആണ് ചെയ്യുന്നത്. പേടിച്ച് കഷ്ടപ്പെട്ട് ഒന്നും ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ട്രെയിനിംഗ് എടുക്കുന്നത് അത് സേഫ് ആയി ചെയ്യാൻ ആണ്. പറ്റില്ലെങ്കിൽ ഞാനത് ഉപേക്ഷിക്കും. ജീവിതം ഒരു മത്സരം അല്ല. ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. എന്റെ സന്തോഷത്തിനും സംതൃപ്തിക്കും വേണ്ടിയാണ് ഞാൻ എല്ലാം ചെയ്യുന്നത്. കയാകിങ്, ഡൈവിങ് എപ്പോഴും എനിക്ക് പോസിറ്റിവ് എനർജി ആണ് തരുന്നത്. വെള്ളം എനിക് ഒരുപാട് പോസിറ്റിവ് എനർജി തരും.

പൊളിറ്റിക്കൽ ലൈഫിൽ ഭർത്താവിന് കിട്ടുന്ന കല്ലേറു നമ്മുകും കിട്ടും കുറെ. അതിനിടയിൽ ആണ് നമ്മൾ പോകുന്നത്. അങ്ങനെ നോക്കുമ്പോൾ ഇൗ വെള്ളത്തിൽ തുഴഞ്ഞു പോകുന്നത് വളരെ മനോഹരമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close